ആമസോണ്‍ വനമേഖലയില്‍ കൂട്ടത്തോടെ ചത്തുപൊന്തി ഡോള്‍ഫിനുകള്‍; കാരണം കൊടും ചൂട് (വീഡിയോ)

ടെഫെ തടാകത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി താപനില 39 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്
ചിത്രം: എക്‌സ്
ചിത്രം: എക്‌സ്

ബ്രസീലിലെ ആമസോണ്‍ വനമേഖലയില്‍ ഡോള്‍ഫിനുകള്‍ കൂട്ടത്തോടെ ചത്തുപൊന്തുന്നു. കടുത്ത ചൂടിനെ തൂടര്‍ന്ന് വെള്ളത്തിന്റെ താപനില ഉയര്‍ന്നതിനെ തുടര്‍ന്നാണ് നൂറുകണക്കിന് ഡോള്‍ഫിനുകള്‍ ചത്തുപൊന്തിയത്. 

പ്രദേശത്തെ മത്സ്യ സമ്പത്തിന്റെ പ്രധാന കേന്ദ്രമായ ടെഫേ ലേക്കില്‍ കഴിഞ്ഞ ദിവസം രണ്ട് ഡോള്‍ഫിനുകള്‍ കൂടി ചത്തതായി ബ്രസീല്‍ ശാസ്ത്ര, സാങ്കേതിക മന്ത്രാലയത്തിന്റെ റിസര്‍ച്ച് ഗ്രൂപ്പ് വ്യക്തമാക്കി. 

ടെഫെ തടാകത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി താപനില 39 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ബ്രസീല്‍ സര്‍ക്കാര്‍ മൃഗ ഡോക്ടര്‍മാരുടേയും ജല സസ്തനി വിദഗ്ധരുടേയും സംഘത്തെ ടെഫേ തടാക മേഖലയിലേക്ക് അയച്ചിട്ടുണ്ട്. 

ടെഫെ തടാകത്തില്‍ 1,400 റിവര്‍ ഡോള്‍ഫിനുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഇതിനോടകം 120 ഡോള്‍ഫിനുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബയോഡൈവേര്‍സിറ്റി കണ്‍സര്‍വേഷന്‍ വ്യക്തമാക്കി. 

വരള്‍ച്ചയെ തുടര്‍ന്ന ആമസോണ്‍ ഗവര്‍ണര്‍, മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. നദികള്‍ വറ്റി വരണ്ടതിനെ തുടര്‍ന്ന് കടുത്ത കുടിവെള്ള ക്ഷമാവും അനുഭവിക്കുന്നുണ്ട്. കുടിവെള്ളവും ഭക്ഷണവും ലഭിക്കാത്ത ജനങ്ങള്‍ക്ക് ഇവ എത്തിച്ച് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായി ടെഫെ സിറ്റി മേയര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com