'യുദ്ധം പരാജയമാണ്, പരാജയം മാത്രം'  അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ

ഭീകരതയും യുദ്ധവും ഒരു പ്രശ്‌നവും പരിഹരിക്കില്ല. മറിച്ച് നിരപരാധികളായ ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതവും മരണവും മാത്രമേ നല്‍കൂവെന്ന് മാര്‍പാപ്പ
ഫ്രാന്‍സിസ് മാര്‍പ്പാപ്പ/ പിടിഐ
ഫ്രാന്‍സിസ് മാര്‍പ്പാപ്പ/ പിടിഐ

റോം: ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ലോക കത്തോലിക്കാ സഭാ അധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ.

യുദ്ധം ഒരു തോല്‍വിയാണ്, ഒരു പരാജയം മാത്രം. ഇസ്രയേലിലും പലസ്തീനിലും സമാധാനത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് മാര്‍പാപ്പ പറഞ്ഞു. 

ഭീകരതയും യുദ്ധവും ഒരു പ്രശ്‌നവും പരിഹരിക്കില്ല. മറിച്ച് നിരപരാധികളായ ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതവും മരണവും മാത്രമേ നല്‍കൂവെന്ന് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. യുദ്ധം അവസാനിപ്പിക്കണമെന്ന് വിശ്വാസികളോടും ഇരുരാജ്യങ്ങളോടും മാര്‍പാപ്പ ആഹ്വാനം ചെയ്തു. 

''ആക്രമണങ്ങളും ആയുധങ്ങളും ദയവായി അവസാനിപ്പിക്കൂ. കാരണം തീവ്രവാദവും യുദ്ധവും ഒരു പരിഹാരവും കൊണ്ടുവരുന്നില്ല, മറിച്ച് നിരവധി നിരപരാധികളുടെ മരണത്തിനും കഷ്ടപ്പാടുകള്‍ക്കും മാത്രമാണെന്ന് മനസ്സിലാക്കണം. യുദ്ധം ഒരു പരാജയമാണ്, എല്ലാ യുദ്ധവും ഒരു പരാജയമാണ്. ഇസ്രായേലിലും പലസ്തീനിലും സമാധാനത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം'', മാര്‍പാപ്പ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com