ഇസ്രയേൽ- ഹമാസ് യുദ്ധം: മരണസംഖ്യ 1600 കടന്നു; ഗാസയിൽ ഉപരോധം; രാത്രി മുഴുവൻ വ്യോമാക്രമണം

 30 ഇസ്രയേലി പൗരന്മാർ ബന്ദികൾ ആണെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു
ഇസ്രയേൽ ആക്രമണത്തിൽ ​ഗാസയിലെ വെസ്റ്റ് മോസ്ക് തകർന്നപ്പോൾ/ പിടിഐ
ഇസ്രയേൽ ആക്രമണത്തിൽ ​ഗാസയിലെ വെസ്റ്റ് മോസ്ക് തകർന്നപ്പോൾ/ പിടിഐ

ജെറുസലേം: ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രായേലികൾക്കും 700 ഗാസ നിവാസികളുമാണ് കൊല്ലപ്പെട്ടത്. ഗാസയിൽ രാത്രി മുഴുവൻ വ്യോമാക്രമണം നടന്നു. ​ഗാസയിൽ വെള്ളവും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതിനു പിന്നാലെ ​ഗാസയിൽ സമ്പൂർണ ഉപരോധവും ഏർപ്പെടുത്തിയിരിക്കുകയാണ്.

മുന്നറിയിപ്പില്ലാതെ ക്യാമ്പുകളിലേക്ക് വ്യോമാക്രമണം നടത്തിയാൽ ബന്ദികളെ വധിക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി.  മൂന്നുലക്ഷത്തോളം സൈനികരെയാണ് ​ഗാസയിൽ പോരാട്ടത്തിനായി ഇസ്രയേൽ വിന്യസിച്ചത്. ലബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ തുടരുകയാണ്. ഹിസ്ബുള്ളയുടെ ഏഴുപേരെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.  30 ഇസ്രയേലി പൗരന്മാർ ബന്ദികൾ ആണെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇസ്രയേൽ ഇക്കാര്യം സമ്മതിക്കുന്നത്. 

ഹമാസിന്റെ 1290 കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തുവെന്നും, ബന്ദികളെ മോചിപ്പിക്കാൻ തീവ്രശ്രമം നടത്തിവരികയാണെന്നും ഇസ്രയേൽ സൈന്യം പറയുന്നു. പോരാട്ടത്തിൽ ഏഴു സൈനികർക്ക് പരിക്കേറ്റതായും ഇസ്രയേൽ സൈന്യം അറിയിച്ചു. ഹമാസ് ആക്രമികൾ ഇപ്പോഴും ഇസ്രായേലിൽ ഉണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

അതിനിടെ, ഹമാസ് പോരാട്ടം തുടരുകയാണെന്നും കൂടുതല്‍ ഇസ്രയേലികളെ പിടികൂടിക്കൊണ്ടിരിക്കുകയാണെന്നും ഹമാസ് വക്താവ് പറഞ്ഞു. ഇസ്രയേല്‍ തടവിലാക്കിയ പലസ്തീന്‍ തടവുകാരുടെ മോചനമാണ് ലക്ഷ്യമെന്നും ഹമാസ് വക്താവ് അവകാശപ്പെട്ടു. ഹമാസ് ആക്രണത്തിൽ 11 അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. സംഘർഷത്തിൽ സാധാരണ പൗരന്മാർ കൊല്ലപ്പെടുന്നതിൽ യുഎഇ നടുക്കം രേഖപ്പെടുത്തി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com