'എന്റെ ജനത മതിലുകള്‍ പൊളിക്കുന്നതിന്റെ ഫോര്‍ കെ ദൃശ്യങ്ങള്‍ വേണം'; പലസ്തീനെ പിന്തുണച്ച് മിയ ഖലീഫ, കരാര്‍ റദ്ദാക്കി കനേഡിയന്‍ അവതാരകന്‍; വിവാദം 

ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ പിന്തുണച്ച് രംഗത്തെത്തിയ മുന്‍ പോണ്‍ സ്റ്റാര്‍ മിയ ഖലീഫയ്ക്ക് എതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം
മിയ ഖലീഫ, ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍/ എഎഫ്പി
മിയ ഖലീഫ, ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍/ എഎഫ്പി

സ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ പിന്തുണച്ച് രംഗത്തെത്തിയ മുന്‍ പോണ്‍ സ്റ്റാര്‍ മിയ ഖലീഫയ്ക്ക് എതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. മിയ എക്‌സില്‍ പങ്കുവച്ച പോസ്റ്റിന് പിന്നാലെ, മിയയുമായുള്ള ബിസിനസ് കോണ്‍ട്രാക്ട് പിന്‍വലിക്കുന്നതായി വ്യക്തമാക്കി കനേഡിയന്‍ റേഡിയോ അവതാരകന്‍ ടൊഡ് ഷാപ്പിറോ രംഗത്തെത്തി. 

'പലസ്തീന്‍ സ്വതന്ത്ര പോരാളികളോട് ഫോണ്‍ ശരിയായി പിടിക്കാന്‍ ആരെങ്കിലും പറഞ്ഞുകൊടുക്കുമോ' എന്നായിരുന്നു മിയ ഖലീഫയുടെ ആദ്യത്തെ പോസ്റ്റ്. ഇതിന് പിന്നാലെ, ഷിപ്പിറോ, മിയയുമായുള്ള കരാര്‍ റദ്ദാക്കി എന്ന് വ്യക്തമാക്കി രംഗത്തെത്തി. 'ഇതൊരു ഭീകരമായ ട്വീറ്റാണ് മിയ ഖലീഫ. നിങ്ങളെ ഉടന്‍ തന്നെ പുറത്താക്കിയിരിക്കുന്നു. ഇതു വെറുപ്പുളവാക്കുന്നതാണ്, അതിനും അപ്പുറമാണ്. ദയവായി ഒരു മെച്ചപ്പെട്ട മനുഷ്യനാകൂ. മരണം, ബലാത്സംഗം, മര്‍ദനം, ബന്ദിയാക്കല്‍ എന്നിവ നിങ്ങള്‍ അംഗീകരിക്കുന്നു എന്ന വസ്തുത തീര്‍ത്തും മോശമാണ്. നിങ്ങളുടെ അജ്ഞത വിശദീകരിക്കാന്‍ വാക്കുകള്‍ക്ക് കഴിയില്ല. ദുരന്തമുഖത്ത് നമ്മള്‍ മനുഷ്യര്‍ ഒരുമിച്ചുനില്‍ക്കണം. നിങ്ങള്‍ ഒരു മികച്ച വ്യക്തിയാകാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. എങ്കിലും വളരെ വൈകിപ്പോയെന്ന് എനിക്ക് തോന്നു.'ഷാപ്പിറോ എക്‌സില്‍ കുറിച്ചു.

ഷിപ്പിറോയുടെ ട്വീറ്റിന് പിന്നാലെ, മറുപടിയുമായി മിയ രംഗത്തെത്തി. 'പലസ്തീനെ പിന്തുണയ്ക്കുന്നത് എനിക്ക് ബിസിനസ് അവസരം നഷ്ടപ്പെടുത്തി. എന്നാല്‍ ഞാന്‍ സയണിസ്റ്റുകളുമായി ബിസിനസില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാത്തതില്‍ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു. എന്റെ തെറ്റാണ്. ഈ പ്രസ്താവന ഒരു തരത്തിലും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു, സ്വാതന്ത്ര്യ സമരസേനാനികള്‍ എന്ന് ഞാന്‍ പ്രത്യേകം പറഞ്ഞു, കാരണം അവര്‍ പലസ്തീന്‍ പൗരന്മാര്‍ അതാണ്.എല്ലാ ദിവസവും സ്വാതന്ത്ര്യത്തിനായി പോരാടുന്നു.'- മിയ കുറിച്ചു. 

'തുറന്ന ജയിലിലന്റെ മതിലുകള്‍ പൊളിച്ച് എന്റെ ജനങ്ങള്‍ പുറത്തുവരുന്നത് ചരിത്ര പുസ്തകങ്ങളില്‍ രേഖപ്പെടുത്താന്‍ ഫോര്‍ കെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ കുറിച്ച് ഓര്‍ക്കുന്നതിന് മുന്‍പ് നിങ്ങളുടെ കമ്പനിക്ക് ലക്ഷ്യബോധമില്ലെന്നതിനെ കുറിച്ച് ഓര്‍ത്ത് സങ്കപ്പെടുക. അടിച്ചമര്‍ത്തലുകള്‍ക്ക് എതിരെ പോരാടുന്ന എല്ലാവര്‍ക്കും ഒപ്പം ഞാന്‍ ഇപ്പോഴും എപ്പോഴും നിലകൊള്ളും. നിങ്ങളുടെ ചെറിയ പ്രോജക്ടില്‍ എന്റെ നിക്ഷേപത്തിനായി യാചിക്കുന്നതിന് മുന്‍പ് നിങ്ങള്‍ അന്വേഷിച്ചിരുന്നോ? ഞാന്‍ ലബനനില്‍ നിന്നാണ് വരുന്നത്. ഞാന്‍ കൊളോണിയലിസത്തിന്റെ ഭാഗത്താണെന്ന് കരുതാന്‍ നിങ്ങള്‍ക്ക് ഭ്രാന്താണോ?- മറ്റൊരു ട്വീറ്റില്‍ മിയ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com