ഇവരെ വച്ചു നോക്കുമ്പോള്‍ അല്‍ ഖയിദ പരിശുദ്ധര്‍; ഹമാസ് പൈശാചികം: ജോ ബൈഡന്‍

ഈ ആക്രമണത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്തോറും അതു കൂടുതല്‍ ഭീകരമായി വരികയാണെന്ന് ബൈഡന്‍
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍/ ഫയല്‍
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍/ ഫയല്‍

വാഷിങ്ടണ്‍: സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അല്‍ ഖായിദയേക്കാള്‍ വിനാശകരമാണ്, ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസിന്റെ പ്രവര്‍ത്തനമെന്ന് യുഎസ് പ്രസിഡ ന്റ് ജോ ബൈഡന്‍. ഈ ആക്രമണത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്തോറും അതു കൂടുതല്‍ ഭീകരമായി വരികയാണെന്ന് ബൈഡന്‍ പറഞ്ഞു.

ഇവരെ വച്ചു നോക്കുമ്പോള്‍ അല്‍ഖയിദ പരിശുദ്ധരാവുകയാണ്. ഇവര്‍ ശരിക്കും പൈശാചികമായാണ് പ്രവര്‍ത്തിക്കുന്നത്- ബൈഡന്‍ പറഞ്ഞു. 

''ആയിരത്തില്‍ അധികം നിഷ്‌കളങ്കരായ മനുഷ്യര്‍ക്ക് ഈ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. മരിച്ചവരില്‍ 27 അമേരിക്കക്കാരും ഉള്‍പ്പെടുന്നു. അല്‍ഖായിദ പരിശുദ്ധരാണെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. യുഎസിന് ഈ വിഷയത്തില്‍ ഒരുതെറ്റും സംഭവിച്ചിട്ടില്ല. തുടക്കത്തില്‍ പറഞ്ഞതുപോലെ തന്നെ യുഎസ് ഇസ്രയേലിനൊപ്പമാണ്''- ബൈഡന്‍ പറഞ്ഞു. 

പ്രതിരോധിക്കുന്നതിനും പ്രത്യാക്രമണം നടത്തുന്നതിനും ഇസ്രയേലിന് വേണ്ടത് എത്തിക്കുകയാണ് യുഎസിന്റെ ലക്ഷ്യമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ഗാസയിലെ മാനുഷിക പ്രതിസന്ധി അടിയന്തരമായി പരിഹരിക്കുന്നതിനു മുന്‍ഗണന നല്‍കും.

പലസ്തീനിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും ഹമാസിന്റെ ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലെന്നത് നമ്മള്‍ കാണണം. ഹമാസിന്റെ പേരില്‍ അവര്‍ അനുഭവിക്കുന്ന ദുരിതം കാണാതിരിക്കരുത്. ഇസ്രയേലിലുള്ള അമേരിക്കക്കാരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. മക്കളുടെയും ഭര്‍ത്താക്കന്മാരുടെയും ഭാര്യമാരുടെയും അവസ്ഥ എന്താണെന്നറിയാതെ വലിയ ദുഃഖത്തിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. അവര്‍ക്കുവേണ്ടി ചെയ്യാന്‍ കഴിയുന്ന സഹായങ്ങളെല്ലാം ചെയ്യുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. കാണാതായ ഓരോ അമേരിക്കക്കാരനെയും അവരുടെ വീടുകളിലേക്ക് സുരക്ഷിതമായി എത്തിക്കാന്‍ വേണ്ട എല്ലാകാര്യങ്ങളും ചെയ്യുമന്ന് ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കി.''- ബൈഡന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com