ഇസ്രയേല്‍-ലെബനന്‍ 'ബ്ലൂ ലൈനില്‍' നിലയുറപ്പിച്ചിരിക്കുന്നത് 900 ഇന്ത്യന്‍ സൈനികര്‍; ദൗത്യം എന്ത്?

യുഎന്‍ സമാധാന സേനയുടെ ഭാഗമായി ഇസ്രയേല്‍-ലെബനന്‍ അതിര്‍ത്തിയില്‍ തമ്പിടിച്ചിരിക്കുന്നത് 900 ഇന്ത്യന്‍ സൈനികര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

യുഎന്‍ സമാധാന സേനയുടെ ഭാഗമായി ഇസ്രയേല്‍-ലെബനന്‍ അതിര്‍ത്തിയില്‍ തമ്പിടിച്ചിരിക്കുന്നത് 900 ഇന്ത്യന്‍ സൈനികര്‍. ഹിസ്ബുള്ള-ഇസ്രയേല്‍ പോര് രൂക്ഷമായ മേഖലയില്‍ ഇന്ത്യന്‍ സമാധാന സേനയുടെ ഇടപെടല്‍ നിര്‍ണായകമാണ്. 

മുന്‍കാലങ്ങളില്‍ ഇസ്രയേലും-ഹിസ്ബുള്ളയും തമ്മില്‍ രൂക്ഷമായ പോരാട്ടം നടന്നിട്ടുള്ള 110 കിലോമീറ്റര്‍ 'ബ്ലൂ ലൈന്‍' മേഖലയിലാണ് ഇന്ത്യന്‍ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. ഇസ്രയേലും സിറിയയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന ഗോലാന്‍ കുന്നുകളിലും 200 ഇന്ത്യന്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. 

1978ല്‍ ലെബനനില്‍ ഇസ്രയേല്‍ അധിനിവേശം ഉണ്ടായത് മുതല്‍ ഈ മേഖലയില്‍ യുഎന്‍ സമാധാന സേനയെ വിന്യസിച്ചിട്ടുണ്ട്. രണ്ടു ഭാഗത്തുനിന്നും സംഘര്‍ഷമുണ്ടാകാതെ നോക്കുക എന്നാണ് ഈ സേനയുടെ ചുമതല. 48 രാജ്യങ്ങലില്‍ നിന്നായ് 10,500 സൈനികരെ ഈ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. 

ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിസ്ബുള്ള മിസൈല്‍ ആക്രമണം നടത്തിയതോടെയാണ് മേഖല വീണ്ടും സംഘര്‍ഷഭരിതമായത്. തുടര്‍ന്ന്, ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ ഒരു ഇസ്രയേല്‍ പൗരന്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ഇസ്രയേല്‍ അതിര്‍ത്തി കടന്നുള്ള ആക്രമണം ശക്തമാക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ദക്ഷിണ ലെബനനില്‍ സമാധാന സേന നിലയുറപ്പിച്ച സ്ഥലത്ത് ഷെല്‍ ആക്രമണം നടന്നതായി യുഎന്‍ അറിയിച്ചിരുന്നു.1948 മുതല്‍ യുഎന്‍ സമാധാന സേനയിലേക്ക് ഇന്ത്യ സൈനികരെ വിട്ടുനല്‍കാറുണ്ട്. 5,934 സൈനികരാണ് വിവിധ രാജ്യങ്ങളിലായുള്ളത്.
 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com