ഹോട്ടലുകളില്‍ കയറി 'വയറുനിറയെ' കഴിക്കും; ബില്‍ അടയ്ക്കാതിരിക്കാന്‍ ഹൃദയാഘാതം അഭിനയിക്കും, 50കാരനെ കയ്യോടെ പൊക്കി 

ഭക്ഷണം കഴിച്ചതിന്റെ ബില്‍ അടയ്ക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ഥിരമായി ഹൃദയാഘാതം അഭിനയിച്ചിരുന്ന 50കാരനെ അറസ്റ്റ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മാഡ്രിഡ്: ഭക്ഷണം കഴിച്ചതിന്റെ ബില്‍ അടയ്ക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ഥിരമായി ഹൃദയാഘാതം അഭിനയിച്ചിരുന്ന 50കാരനെ അറസ്റ്റ് ചെയ്തു. 20ലധികം റെസ്റ്റോറന്റുകളെയാണ് ഇത്തരത്തില്‍ ഇയാള്‍ കബളിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. 

സ്‌പെയിനിലെ ബ്ലാങ്കയിലാണ് സംഭവം. റെസ്റ്റോറന്റുകളില്‍ കയറി സ്‌പെഷ്യല്‍ ഫുഡ് കഴിച്ച ശേഷം ബില്‍ അടയ്ക്കുന്ന ഘട്ടത്തില്‍ ഹൃദയാഘാതം അഭിനയിക്കുന്നതാണ് രീതി. തട്ടിപ്പ് തുടര്‍ന്നതോടെ 50കാരന്റെ ചിത്രം റെസ്‌റ്റോറുകള്‍ക്ക് ഇടയില്‍ പങ്കുവെച്ചിരുന്നു. 

കഴിഞ്ഞ മാസമാണ് 50കാരന്‍ പിടിയിലായത്. ഭക്ഷണം കഴിച്ച ശേഷം 37 ഡോളറിന്റെ ബില്‍ കൊടുത്തു. സ്റ്റാഫ് മാറിയ സമയത്ത് ബില്‍ അടയ്ക്കാതെ രക്ഷപ്പെടാനാണ് 50കാരന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരന്‍ 50കാരനെ പോകാന്‍ അനുവദിച്ചില്ല. റൂമില്‍ പോയി പണവുമായി വരാമെന്ന് പറഞ്ഞിട്ടും ജീവനക്കാര്‍ വിട്ടില്ല. ഈസമയത്ത് വീണ്ടും ഹൃദയാഘാതം അഭിനയിച്ചു. നിലത്ത് കുഴഞ്ഞുവീഴുന്നത് പോലെയാണ് അഭിനയിച്ചത്. ഇനി ഇത്തരത്തില്‍ തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ 50കാരന്റെ ചിത്രം മറ്റു റെസ്റ്റോറന്റുകള്‍ക്ക് കൈമാറിയതായി ജീവനക്കാര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com