'എത്രയും വേഗം തിരിച്ചെത്തണം'; ഈജിപ്തിലും ജോര്‍ദാനിലുമുള്ള സ്വന്തം പൗരന്‍മാരോട് ഇസ്രയേല്‍

ഈജിപ്തിലും ജോര്‍ദാനിലുമുള്ള തങ്ങളുടെ പൗരന്‍മാരോട് എത്രയും വേഗം ഈ രാജ്യങ്ങള്‍ വിടാന്‍ നിര്‍ദേശം നല്‍കി ഇസ്രയേല്‍
ഇസ്രയേലിന് എതിരെ ഈജിപ്തില്‍ നടന്ന പ്രതിഷേധത്തില്‍ നിന്ന്/എഎഫ്പി
ഇസ്രയേലിന് എതിരെ ഈജിപ്തില്‍ നടന്ന പ്രതിഷേധത്തില്‍ നിന്ന്/എഎഫ്പി

ജിപ്തിലും ജോര്‍ദാനിലുമുള്ള തങ്ങളുടെ പൗരന്‍മാരോട് എത്രയും വേഗം ഈ രാജ്യങ്ങള്‍ വിടാന്‍ നിര്‍ദേശം നല്‍കി ഇസ്രയേല്‍. ഇസ്രയേല്‍ പൗരന്‍മാര്‍ എത്രയും വേഗം ഈ രാജ്യങ്ങള്‍ വിടണം. ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും യാത്ര പോവുകയും ചെയ്യരുത് എന്ന് ഇസ്രയേല്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. 

നേരത്തെ, തുര്‍ക്കിയിലുള്ള നയതന്ത്ര പ്രതിനിധികളേയും പൗരന്‍മാരേയും ഇസ്രയേല്‍ തിരികെ വിളിച്ചിരുന്നു. ഹമാസുമായുള്ള യുദ്ധത്തില്‍, അറബ് രാഷ്ട്രങ്ങള്‍ ഇസ്രയേലിന് എതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഗാസയിലെ ആശുപത്രി ആക്രമണത്തിന് പിന്നാലെ, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി നിശ്ചയിച്ചിരുന്ന ചര്‍ച്ചയില്‍ ജോര്‍ദാനിലെ അബ്ദുല്ല രാജാവ് പിന്‍മാറുകയും ചെയ്തു. 

അതേസമയം, ഗാസയിലേക്ക് മരുന്നുകളും ഭക്ഷണവും വെള്ളവും എത്തിക്കാനായി ഈജിപ്ത് റാഫ അതിര്‍ത്തി തുറന്നു. 20 ട്രക്കുകളാണ് ഇവിടെനിന്ന് കടത്തിവിട്ടത്. അവശ്യ മരുന്നുകളും ഭക്ഷണവും വെള്ളവുമായി ദിവസങ്ങളായി ട്രക്കുകള്‍ അതിര്‍ത്തിയില്‍ കാത്തുകിടക്കുകയായിരുന്നു. 

റാഫ ഇടനാഴി തുറക്കുന്നതോടെ ഗാസയില്‍നിന്ന് ഈജിപ്തിലേക്ക് അഭയാര്‍ഥി പ്രവാഹം ഉണ്ടാകുമെന്ന സ്ഥിതിയുമുണ്ട്. ചുരുങ്ങിയത് 2000 ട്രക്ക് അവശ്യ സാധനങ്ങള്‍ ഗാസയ്ക്ക് വേണമെന്ന് ലോകാരോഗ്യ സംഘടന അടിയന്തരസേവന ഡയറക്ടര്‍ മൈക്കിള്‍ റയാന്‍ നേരത്തെ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com