മസ്ജിദുല്‍ അഖ്‌സ/ ചിത്രം: എക്‌സ്‌
മസ്ജിദുല്‍ അഖ്‌സ/ ചിത്രം: എക്‌സ്‌

മസ്ജിദുല്‍ അഖ്‌സയില്‍ മുസ്ലീംങ്ങളെ വിലക്കി ഇസ്രായേല്‍ പൊലീസ്  

മതില്‍കെട്ടിയ കോമ്പൗണ്ടിലേക്കുള്ള എല്ലാ ഗേറ്റുകളും പൊലീസ് അടച്ചുപൂട്ടി. പ്രായമായവര്‍ക്ക് മാത്രമുള്ള പ്രവേശന കവാടത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

ജെറുസലേം: ജെറുസലേമിലെ പഴയ നഗരത്തിലെ അല്‍-അഖ്‌സ മസ്ജിദ് ഇസ്രായേല്‍ പൊലീസ് അടച്ചുപൂട്ടുകയും മുസ്ലീം വിശ്വാസികളെ അതിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്തുവെന്ന്  മുസ്ലീം എന്‍ഡോവ്മെന്റായ ഇസ്ലാമിക് വഖഫ് പറഞ്ഞു. 

മതില്‍കെട്ടിയ കോമ്പൗണ്ടിലേക്കുള്ള എല്ലാ ഗേറ്റുകളും പൊലീസ് അടച്ചുപൂട്ടി. പ്രായമായവര്‍ക്ക് മാത്രമുള്ള പ്രവേശന കവാടത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പിന്നീട് എല്ലാ കവാടങ്ങളും അടക്കുകയായിരുന്നു. യുദ്ധം തുടങ്ങി ഒരു മാസമായിട്ടും ഇതുവരെ ആരാധാനാലയങ്ങള്‍ അടച്ചിരുന്നില്ല. 

അതേസമയം, യഹൂദര്‍ക്ക് പള്ളി കോമ്പൗണ്ടില്‍ പ്രവേശിക്കാനും ആചാരങ്ങള്‍ നടത്താനും പൊലീസ് അനുവാദം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുസ്ലിംകള്‍ക്ക് മാത്രം ആരാധന നടത്താന്‍ അനുവാദമുള്ള പള്ളിയിലെ നിലവിലെ സ്ഥിതി ലംഘിച്ച് ജൂത ആരാധകര്‍ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുകയും ആചാരങ്ങള്‍ നടത്തുകയും ചെയ്തതായി ഫലസ്തീന്‍ വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com