ഐസ്‌ലന്‍ഡില്‍ഒരു ജോലിയും ചെയ്യില്ലെന്നുറച്ച് സ്ത്രീകള്‍, സമരത്തിന് നേതൃത്വം നല്‍കുന്നത് പ്രധാനമന്ത്രി

ഏകദിന പണിമുടക്കില്‍ വീട്ടുജോലികള്‍ ഉള്‍പ്പെടെ കൂലിയുള്ളതും ശമ്പളമില്ലാത്തതുമായ ജോലികള്‍ നിരസിക്കാന്‍ സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ ആഹ്വാനം ചെയ്തു.
ഐസ്‌ലന്‍ഡിലെ പ്രധാനമന്ത്രി കാട്രിന്‍ ജാക്കബ്‌സ്ഡോട്ടിയര്‍/ഫോട്ടോ: എഎഫ്പി
ഐസ്‌ലന്‍ഡിലെ പ്രധാനമന്ത്രി കാട്രിന്‍ ജാക്കബ്‌സ്ഡോട്ടിയര്‍/ഫോട്ടോ: എഎഫ്പി

റെയ്ക്ജാവിക് : തുല്യവേതനത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കുന്നതിനുമായി ഐസ്‌ലന്‍ഡിലെ പ്രധാമന്ത്രി  ഉള്‍പ്പെടെ സമര രംഗത്ത്. ലിംഗാധിഷ്ഠിത അക്രമം ചെറുക്കുന്നതിനും മതിയായ
വേതനം ലഭിക്കാത്തതിനും അറുതി വരുത്തുന്നതിനാണ് സമരമുഖത്തേക്കിറങ്ങിയതെന്ന് പ്രധാനമന്ത്രി കാട്രിന്‍ ജാക്കബ്‌സ്ഡോട്ടിയര്‍ പറഞ്ഞു. 

വനിതാ ദിന അവധിയുടെ ഭാഗമായി താന്‍ വീട്ടിലിരിക്കുമെന്നും മന്ത്രിസഭയിലെ മറ്റ് സ്ത്രീകളും ഇത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി  പറഞ്ഞു. സമ്പൂര്‍ണ ലിംഗസമത്വമെന്ന ലക്ഷ്യത്തില്‍  ഇതുവരെ എത്തിയിട്ടില്ല. ലിംഗാധിഷ്ഠിത വേതന വിടവ് ഞങ്ങള്‍ ഇപ്പോഴും കൈകാര്യം ചെയ്യുന്നു. 2023ല്‍ ഇത് അംഗീകരിക്കാനാവുന്നതല്ല. ലിംഗാധിഷ്ഠിത അക്രമത്തിനെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുവെന്നും അവര്‍ പറഞ്ഞു. 

ഏകദിന പണിമുടക്കില്‍ വീട്ടുജോലികള്‍ ഉള്‍പ്പെടെ കൂലിയുള്ളതും ശമ്പളമില്ലാത്തതുമായ ജോലികള്‍ നിരസിക്കാന്‍ സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ ആഹ്വാനം ചെയ്തു. സ്ത്രീകളുടെ സമരം സ്‌കൂളുകളേയും ആരോഗ്യ സംവിധാനങ്ങളേയും സാരമായി തന്നെ ബാധിക്കുന്നുണ്ട്. ഇതിന് മുമ്പ് ഇതുപോലെ ശക്തമായ സമരാഹ്വാനവും വാക്കൗട്ടും നടന്നത് 1975 ഒക്ടോബര്‍ 24നാണ്. 90 ശതമാനം സ്ത്രീകളും ജോലി ചെയ്യാനും കുട്ടികളെ നോക്കാനും വിസമ്മതിച്ചു കൊണ്ടായിരുന്നു സമരം നടത്തിയത്. ജോലിസ്ഥലത്തെ വിവേചനത്തിനെതിരെ ശക്തമായി അവര്‍ പ്രതികരിച്ചു. ഇതിന്റെ ഫലമായി അടുത്ത വര്‍ഷം ഐസ്‌ലന്‍ഡ്
ലിംഗഭേദമില്ലാതെ തുല്യ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന നിയമം പാസാക്കി. 

1975 ലെ സമരം പോളണ്ട് ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ക്ക് പ്രചോദനമായി. ഗര്‍ഭച്ഛിദ്ര നിരോധനത്തില്‍ പ്രതിഷേധിച്ച് 2016 ല്‍ സ്ത്രീകള്‍ ജോലികളും ക്ലാസുകളും ബഹിഷ്‌കരിച്ചിരുന്നു. കഴിഞ്ഞ പതിനാല് വര്‍ഷത്തെ കണക്കുകള്‍ പരിഗണിച്ചുകൊണ്ട് വേള്‍ഡ് ഇക്കണോമിക് ഫോറം ലോകത്തിലെ തന്നെ ഏറ്റവും ലിംഗസമത്വമുള്ള രാജ്യമായാണ് പോളണ്ടിനെ പരിഗണിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com