ഗാസയിലെ അഭയാര്‍ഥി ക്യാമ്പുകളായ സ്‌കൂളുകളില്‍ പകര്‍ച്ചവ്യാധി മൂലം ദുരിതം; ഇസ്രയേല്‍ ആക്രമണത്തില്‍ ആറ് മരണം

ഗാസയിലെ 1.4 ദശലക്ഷത്തിലധികം ജനങ്ങള്‍ 150ഓളം ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.
ഗാസയിലെ അഭയാര്‍ഥി ക്യാമ്പുകള്‍/ ഫോട്ടോ: എപി
ഗാസയിലെ അഭയാര്‍ഥി ക്യാമ്പുകള്‍/ ഫോട്ടോ: എപി

സെന്‍ട്രല്‍ ഗാസ മുനമ്പിലെ യുഎന്‍ആര്‍ഡബ്ല്യുഎ സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായിരം കടന്നു. 

ഗാസ മുനമ്പിലെ ലക്ഷക്കണക്കിന് പലസ്തീനികളുടെ അഭയകേന്ദ്രമാണ് ഇത്തരം സ്‌കൂളുകള്‍. യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക്ക് ഏജന്‍സിയുടെ കണക്ക് അനുസരിച്ച്. ഗാസയിലെ 1.4 ദശലക്ഷത്തിലധികം ജനങ്ങള്‍ 150ഓളം ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. അതേസമയം ക്യാമ്പുകളില്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതിനാല്‍ ആളുകളില്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

അഭയാര്‍ഥി ക്യാമ്പുകളിലെ ശുചിത്വമില്ലായ്മ രോഗങ്ങള്‍ക്ക് കാരമാകുന്നു. ഈ സ്‌കൂളുകളിലെ അഭയാര്‍ഥികളായ ആളുകള്‍ക്ക് വെള്ളം, വൈദ്യുതി, ഭക്ഷണം, പാല്‍, നാപ്കിനുകള്‍, സാനിറ്ററി പാഡുകള്‍, അണുനാശിനികള്‍, മരുന്നുകള്‍ എന്നിവയൊന്നും ആവശ്യത്തിന് ലഭിക്കുന്നില്ല. ഓരോ ക്ലാസ് മുറികളിലും 50ല്‍ അധികം പേര്‍ ഉറങ്ങുന്ന അവസ്ഥയാണ്. 

സൈനിക നടപടിക്ക് ഇടവേള നല്‍കി ഗാസയില്‍ സഹായം എത്തിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 
മധ്യഗാസയിലെ നിരവധി ഹമാസ് താവളങ്ങളില്‍ യുദ്ധടാങ്കുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ അറിയിച്ചു. യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു കര വഴിയുള്ള ശക്തമായ ആക്രമണം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com