'ലൈവ് ഒക്ടോപസ് ഡിഷ്' കഴിച്ചു; 82കാരന്‍ ശ്വാസംമുട്ടി മരിച്ചു

ദക്ഷിണ കൊറിയയില്‍ നീരാളി കൊണ്ടുള്ള വിഭവം കഴിക്കുന്നതിനിടെ, തൊണ്ടയില്‍ കുടുങ്ങി 82കാരന്‍ മരിച്ചു
നീരാളി
നീരാളി

സോള്‍: ദക്ഷിണ കൊറിയയില്‍ നീരാളി കൊണ്ടുള്ള വിഭവം കഴിക്കുന്നതിനിടെ, തൊണ്ടയില്‍ കുടുങ്ങി 82കാരന്‍ മരിച്ചു. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നീരാളി വിഭവമായ സാന്‍ നക്ജി കഴിക്കുന്നതിനിടെയാണ് 82കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ജീവനുള്ള നീരാളിയെ മുറിച്ച് കഷണങ്ങളാക്കി എള്ളെണ്ണ തളിച്ച് തയ്യാറാക്കുന്നതാണ് ഈ ദക്ഷിണ കൊറിയന്‍ വിഭവം.ജീവനോടെ മുറിച്ച് നല്‍കുന്നതിനാല്‍ ലൈവ് ഒക്ടോപസ് ഡിഷ് എന്ന പേരിലാണ് ഇത് കൂടുതല്‍ അറിയപ്പെടുന്നത്.ചലനം പൂര്‍ണമായി നില്‍ക്കുന്നതിന് മുന്‍പാണ് ഇത് കഴിക്കാന്‍ നല്‍കുന്നത്. ഇത്തരത്തില്‍ പൂര്‍ണമായി ചലനം നില്‍ക്കാത്ത നീരാളി കഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങിയതാകാമെന്നാണ് കരുതുന്നത്.

ഉടന്‍ തന്നെ 82കാരന് സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സുരക്ഷാപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നീരാളിയെ ചെറിയ കഷണങ്ങളാക്കി കഴിക്കാനാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം. തുടര്‍ന്ന് നല്ലരീതിയില്‍ ചവച്ചു കഴിക്കുന്നതോടെ അപകട സാധ്യത ഒഴിവാക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com