ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

കസാക്കിസ്ഥാനിലെ ഖനിയില്‍ തീപിടിത്തം;  32 പേര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്കായി തെരച്ചില്‍

ആഗോള സ്റ്റീല്‍ ഭീമനായ ആര്‍സെലര്‍ മിത്തലിന്റെ ഖനി ഫാക്ടറിയിലാണ് അപകടം.

അസ്താന:  കസാക്കിസ്ഥാനിലെ ഖനിയിലുണ്ടായ തീപിടിത്തത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. 14 ഖനിത്തൊഴിലാളികളുടെ മൃതദേഹത്തിനായുള്ള തെരച്ചില്‍ തുടരുകയാണ്. ആഗോള സ്റ്റീല്‍ ഭീമനായ ആര്‍സെലര്‍ മിത്തലിന്റെ ഖനി ഫാക്ടറിയിലാണ് അപകടം. ഇതോടെ കമ്പനിയുമായുള്ള നിക്ഷേപ സഹകരണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. 

കസാക്കിസ്ഥാനിലെ ആര്‍സെലര്‍ മിത്തല്‍ ഖനി ഫാക്ടറിയില്‍ രണ്ട് മാസത്തിനിടെയുണ്ടായ രണ്ടാമത്തെ ദുരന്തമാണിത്.  ഓഗസ്റ്റില്‍ ഇതേ മേഖലയിലെ ഖനിയിലുണ്ടായ അപകടത്തില്‍ അഞ്ച് ഖനിത്തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. പാരിസ്ഥിതിക ചട്ടങ്ങളും പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും രാജ്യത്തിന്റെ തന്നെ സുരക്ഷയെ ബാധിക്കുന്നുവെന്നും സര്‍ക്കാര്‍ അധികൃതര്‍ കുറ്റപ്പെടുത്തി. 

40 രക്ഷാപ്രവര്‍ത്തകരെ സ്ഥലത്തേക്ക് അയച്ചതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗവണ്‍മെന്റിന്റെ എമര്‍ജന്‍സി റെസ്‌പോണ്‍സ് മിനിസ്റ്റര്‍ സിറിം ഷരിപ്ഖാനോവ് ഉടന്‍ തന്നെ  സ്ഥലത്ത് എത്തുമെന്നാണ് വിവരം. അപകട കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com