വൈദികർ കുറഞ്ഞു, വിശ്വാസികൾ കൂടി; ലോകത്ത് കത്തോലിക്കരുടെ എണ്ണത്തിൽ 1.62 കോടി വർധന

വൈദികരുടെയും കന്യാസ്ത്രീകളുടെയും എണ്ണം കുറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽ‍ഹി: ലോകത്ത് കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തിൽ 1.62 കോടി വർധനയുണ്ടായെന്ന് റിപ്പോർട്ട്. വത്തിക്കാന് കീഴിലുള്ള ഫീദെസ്‌ വാർത്താ ഏജൻസിയാണ് കണക്ക് പുറത്തു വിട്ടത്. ലോകത്ത് 137.5 കോടി കത്തോലിക്കരുണ്ടെന്നാണ് കണക്ക്. അതേസമയം വിശ്വാസികളുടെ എണ്ണം കൂടിയപ്പോൾ വൈദികരുടെയും കന്യാസ്ത്രീകളുടെയും എണ്ണത്തിൽ കുറവുണ്ട്.

ഒക്‌ടോബർ 22ലെ ലോക മിഷൻ സൺഡേയുടെ ഭാ​ഗമായാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2020 ഡിസംബർ 31 മുതൽ 2021 ഡിസംബർ 31 വരെയുള്ള കണക്കാണിത്. യൂറോപ്പിൽ വിശ്വാസികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ആഫ്രിക്കയിലും ഏഷ്യയിലും അമേരിക്കയിലും വിശ്വാസികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. 

ആഫ്രിക്കയിലാണ് കത്തോലിക്കരുടെ എണ്ണത്തിൽ കൂടിയ വർധന. 83 ലക്ഷം അമേരിക്കയിൽ 62 ലക്ഷം, ഏഷ്യയിൽ 14 ലക്ഷം എന്നിങ്ങനെയാണ് വർധന; യൂറോപ്പിൽ 2.44 ലക്ഷം കുറഞ്ഞു. 2020ലെ എണ്ണവുമായി താരതമ്യം ചെയ്തുള്ളതാണു കണക്കുകൾ.

അതേസമയം ബിഷപ്പുമാരുടെ എണ്ണം 23 കുറഞ്ഞത് 5340 ആയി. വൈദികരുടെ എണ്ണം 2347 കുറഞ്ഞ് 4,07,872 ആയി. യൂറോപ്പിൽ മാത്രം വൈദികരുടെ എണ്ണം 3632 കുറഞ്ഞു. അമേരിക്കയിൽ 963 എന്നിങ്ങനെ വൈദികരുടെ എണ്ണത്തിൽ കുറവുണ്ടായപ്പോൾ ആഫ്രിക്കയിൽ 1518 ഏഷ്യയിൽ 719 എന്നിങ്ങനെ വർധനയുണ്ടായി.  കന്യാസ്ത്രീകളുടെ മൊത്തം എണ്ണം 6,08,958 ആണ്. കന്യാസ്ത്രീകളുടെ എണ്ണത്തിൽ 2020നെ അപേക്ഷിച്ച് നോക്കുമ്പോൾ 10588 കുറവുണ്ടായി. യൂറോപ്പിൽ മാത്രം കുറഞ്ഞത് 7804 പേരാണ്. അതേസമയം ആഫ്രിക്കയിലും ഏഷ്യയിലും വർധനവുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com