'ഹമാസുമായുള്ള ഇസ്രയേല്‍ യുദ്ധം രണ്ടാംഘട്ടത്തില്‍', ഗാസയിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചെന്ന് നെതന്യാഹു 

ഗാസയിലേക്കു കൂടുതല്‍ സൈനിക സംഘം തിരിച്ചിട്ടുണ്ടെന്നും ഹമാസിനെ കര, നാവിക, വ്യോമമാര്‍ഗത്തിലൂടെ നശിപ്പിക്കുമെന്നും നെതന്യാഹു
ബെഞ്ചമിന്‍ നെതന്യാഹു/പിടിഐ ഫയല്‍
ബെഞ്ചമിന്‍ നെതന്യാഹു/പിടിഐ ഫയല്‍

മാസുമായുള്ള  യുദ്ധം രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന്  ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയിലേക്കു കൂടുതല്‍ സൈനിക സംഘം തിരിച്ചിട്ടുണ്ടെന്നും ഹമാസിനെ കര, നാവിക, വ്യോമമാര്‍ഗത്തിലൂടെ നശിപ്പിക്കുമെന്നും നെതന്യാഹു പറഞ്ഞു. 

രണ്ടു സാധ്യതകള്‍ മുന്‍പില്‍ വരുന്ന അവസ്ഥ ഒരു രാജ്യത്തിനുണ്ടാകും. പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക എന്നതാണു സ്ഥിതി.  ആ പരീക്ഷണത്തിലൂടെ നമ്മള്‍ കടന്നുപോവുകയാണ്. ഇത് അവസാനിക്കുന്നത് എങ്ങനെ എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇസ്രയേല്‍ വിജയിക്കും. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെയും ഹമാസ് ബന്ദികളാക്കിയവരുടെയും കുടുംബാംഗങ്ങളെ നെതന്യാഹു കണ്ടു. അതേസമയം, ബന്ദികളെ തിരികെ കൊണ്ടുവരാന്‍ സാധ്യമായ രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും നെതന്യാഹു മാധ്യമങ്ങളോട് വ്യക്തമാക്കി. 

കര ആക്രമണം വ്യാപിപ്പിക്കാനുള്ള തീരുമാനം വാര്‍ ക്യാബിനറ്റും സെക്യൂരിറ്റി കൗണ്‍സിലും ഒരുമിച്ച് എടുത്തതാണെന്നും ഇതുവരെ നിരവധി ഭീകരവാദികളെ വകവരുത്തിയെന്നും നെതന്യാഹു വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com