മൊറോക്ക ഭുകമ്പത്തില്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം/ എപി
മൊറോക്ക ഭുകമ്പത്തില്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം/ എപി

മൊറോക്കോ ഭൂകമ്പത്തില്‍ മരണം ആയിരം കടന്നു;  1200ലധികം പേര്‍ക്ക് പരിക്ക്

1037 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. 1204 പേര്‍ക്ക് പരിക്കേറ്റതായും 721 പേരുടെ പരിക്കുകള്‍ ഗുരുതരമാണെന്നും മൊറോക്ക ആഭ്യന്തരമന്ത്രാലയം അറിയിച്ചു

റാബത്ത്: മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ ആയിരം കടന്നു. 1200 ഓളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ ഇപ്പോഴും കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്

അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 1037 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. 1204 പേര്‍ക്ക് പരിക്കേറ്റതായും 721 പേരുടെ പരിക്കുകള്‍ ഗുരുതരമാണെന്നും മൊറോക്ക ആഭ്യന്തരമന്ത്രാലയം അറിയിച്ചു

6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ റാബത്തിലും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്ടമുണ്ടാക്കി.പ്രാദേശിക സമയം രാത്രി 11 മണിക്ക് ശേഷമാണ് ഭൂചലനമുണ്ടായത്. നിരവധി ബഹുനില കെട്ടിടങ്ങളുള്‍പ്പെടെ തകര്‍ന്നുവീണു. വൈദ്യുതി ബന്ധം താറുമാറായി. റോഡുകള്‍ തകര്‍ന്നു.

ഭൂകമ്പം ദുരന്തം വിതച്ച മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യാന്‍ ഇന്ത്യ സന്നദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൊറോക്കോ ദുരന്തത്തില്‍ അനുശോചനം അറിയിച്ചാണ് ജി 20 ഉച്ചകോടിയില്‍ മോദി പ്രസംഗം തുടങ്ങിയത്.കഷ്ടപ്പാടിന്റെ ഈ സമയത്ത് ലോക സമൂഹം മുഴുവനായും മൊറോക്കോയ്ക്ക് ഒപ്പമുണ്ടെന്ന് മോദി പറഞ്ഞു. ഇന്ത്യയ്ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യാന്‍ രാജ്യം സന്നദ്ധമാണ്- മോദി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com