ബാസ്‌കറ്റ് ബോളിന്റെ വലുപ്പമുള്ള നാണയം, 6,400-ലധികം വജ്രങ്ങൾ; 192 കോടി രൂപ വിലമതിക്കുന്ന 'ദി ക്രൗൺ' പുറത്തിറക്കി 

എലിസബത്ത് രാജ്ഞിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് നാണയം പുറത്തിറക്കിയിരിക്കുന്നത് 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

192 കോടി രൂപ വിലമതിക്കുന്ന 'ദി ക്രൗൺ' എന്ന പുതിയ നാണയം പുറത്തിറക്കി. ലക്ഷ്വറി ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡായ ഈസ്റ്റ് ഇന്ത്യ കമ്പനി നിർമ്മിച്ച നാണയം എലിസബത്ത് രാജ്ഞിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് പുറത്തിറക്കിയിരിക്കുന്നത്. ഏകദേശം നാല് കിലോ സ്വർണ്ണവും 6,400ലധികം വജ്രങ്ങളും കൊണ്ട് നിർമ്മിച്ചതാണ് ഇത്. 23 മില്യൺ ഡോളർ വിലമതിക്കുന്ന നാണയം എക്കാലത്തെയും വിലപ്പെട്ട ഒന്നായിരിക്കുമെന്നാണ് കരുതുന്നത്. 

9.6 ഇഞ്ച് വ്യാസമുള്ള നാണയം ഒരു ബാസ്‌കറ്റ് ബോളിന്റെ വലുപ്പമുള്ളതാണ്. 16 മാസമെടുത്താണ് നാണയം നിർമ്മിച്ചത്. പ്രശസ്ത കലാകാരന്മാരായ മേരി ഗില്ലിക്, അർനോൾഡ് മിച്ചിൻ, റാഫേൽ മക്‌ലൂഫ്, ഇയാൻ റാങ്ക്-ബ്രോഡ്‌ലി എന്നിവർ വരച്ച എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രങ്ങളും ഉൾക്കൊള്ളിച്ചാണ് നാണയെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നാരണയത്തിന്റെ ഇരുവശങ്ങളിലും രാജ്ഞിയുടെ ഉദ്ധരണികളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ലേലത്തിൽ വിറ്റ ഏറ്റവും വിലയേറിയ നാണയത്തിനുള്ള നിലവിലെ ഗിന്നസ് വേൾഡ് റെക്കോർഡ് ''ഡബിൾ ഈഗിൾ'' എന്ന നാണയത്തിനാണ്. 157 കോടി രൂപയായിരുന്നു ഈ നാണയത്തിന്റെ വില. അതേസമയം, ദി ക്രൗൺ വിൽപ്പനയ്ക്ക് വയ്ക്കുമോ എന്ന കാര്യം വ്യക്തമല്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com