കഴുതപ്പുലിയെ പിടികൂടി സിംഹം, രക്ഷയ്ക്കായി കൂട്ടത്തോടെ പാഞ്ഞെത്തി കൂട്ടാളികള്‍; ഒടുവില്‍- വീഡിയോ 

ആഫ്രിക്കയിലെ അരാതുസ സഫാരി ലോഡ്ജില്‍ സഫാരിക്കിടെ മാഡി ലോവ് എന്ന സഞ്ചാരിയാണ് അപൂര്‍വ്വ ദൃശ്യങ്ങള്‍ പകര്‍ത്തിയത്
സിംഹത്തെ കൂട്ടത്തോടെ എത്തി ആക്രമിക്കുന്ന കഴുതപ്പുലികളുടെ ദൃശ്യം
സിംഹത്തെ കൂട്ടത്തോടെ എത്തി ആക്രമിക്കുന്ന കഴുതപ്പുലികളുടെ ദൃശ്യം

കാട്ടിലെ രാജാവ് ആരാണ് എന്ന് ഒരു കൊച്ചു കുട്ടിയോട് ചോദിച്ചാല്‍ പോലും പറയുക, സിംഹം എന്നാണ്. മൃഗങ്ങളെ വേട്ടയാടുന്നതില്‍ സിംഹത്തിന് പ്രത്യേകമായൊരു കഴിവുണ്ട്. ഇപ്പോള്‍ പിടികൂടിയ കഴുതപ്പുലിയെ സിംഹം ഭക്ഷണമാക്കാന്‍ ഒരുങ്ങുന്നതിനിടെ, കഴുതപ്പുലിയെ രക്ഷിക്കാനായി കൂട്ടാളികള്‍ ഒന്നടങ്കം സിംഹത്തെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ആഫ്രിക്കയിലെ അരാതുസ സഫാരി ലോഡ്ജില്‍ സഫാരിക്കിടെ മാഡി ലോവ് എന്ന സഞ്ചാരിയാണ് അപൂര്‍വ്വ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ജഡാവിശിഷ്ടങ്ങള്‍ കഴുതപ്പുലികള്‍ കൂട്ടത്തോടെ ഭക്ഷിക്കുമ്പോഴാണ് സിംഹം അവിടേയ്ക്ക് ഓടിയെത്തിയത്. സിംഹത്തെ കണ്ട് ഓടി മറയാന്‍ ശ്രമിക്കുന്നതിനിടെ, ഒരു കഴുതപ്പുലി സിംഹത്തിന്റെ കൈയില്‍ അകപ്പെട്ടു. 

കഴുതപ്പുലിയെ ഭക്ഷണമാക്കാന്‍ ഒരുങ്ങുന്നതിനിടെയാണ്, കൂട്ടാളികള്‍ കഴുതപ്പുലിയുടെ രക്ഷയ്ക്ക് എത്തിയത്.  കഴുതപ്പുലികള്‍ കൂട്ടത്തോടെ ആക്രമിക്കാന്‍ എത്തിയതോടെ രക്ഷയില്ലാതെ സിംഹത്തിന് ഇരയെ വെറുതെ വിടേണ്ടി വന്നു. 

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com