ലൈവ് റിപ്പോര്‍ട്ടിങിനിടെ മാധ്യമപ്രവര്‍ത്തകയെ കടന്നുപിടിച്ചു; അറസ്റ്റ് (വീഡിയോ)

സ്‌പെയിനില്‍ ലൈവ് റിപ്പോര്‍ട്ടിങിനിടെ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയയാള്‍ അറസ്റ്റില്‍
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

സ്‌പെയിനില്‍ ലൈവ് റിപ്പോര്‍ട്ടിങിനിടെ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയയാള്‍ അറസ്റ്റില്‍. മാഡ്രിഡില്‍ ഒരു കൊള്ള നടന്നതിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഇസ ബലാഡോ എന്ന റിപ്പോര്‍ട്ടര്‍ക്കാണ് മോശം അനുഭവം ഉണ്ടായത്.  ഇസയുടെ പുറകുവശത്തുകൂടി വന്ന ഇയാള്‍ ദേഹത്ത് സ്പര്‍ശിക്കുകയായിരുന്നു. ഏത് ചാനല്‍ ആണ് ഇതെന്ന് ചോദിച്ചായിരുന്നു ഇയാള്‍ പിന്‍ഭാഗത്ത് തൊട്ടത്. ഞെട്ടിപ്പോയ റിപ്പോര്‍ട്ടര്‍, തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തു. 

എന്നാല്‍, ചാനല്‍ അവതാകരന്‍ ഇടപെട്ട്, ഇയാള്‍ മോശം രീതിയില്‍ സ്പര്‍ശിച്ചോ എന്ന് ചോദിച്ചു. അതേ എന്നായിരുന്നു ഇസയുടെ മറുപടി. ഇതോടെ, ഇയാളെ ക്യാമറയ്ക്ക് മുന്നില്‍ കൊണ്ടുവരാന്‍ അവതാരകന്‍ ആവശ്യപ്പെട്ടു. 

തുടര്‍ന്ന് ഇയാളെ പിടിച്ചുനിര്‍ത്തിയ ഇസ, ഏത് ചാനല്‍ ആണെന്ന് അറിയണമെങ്കില്‍ നിങ്ങള്‍ക്ക് എന്നെ തൊടണമായിരുന്നോ എന്ന് ഇയാളോട് ചോദിച്ചു. ലൈവ് റിപ്പോര്‍ട്ട് ചെയ്യുകയാണെന്ന് നിങ്ങള്‍ കണ്ടില്ലെയെന്നും റിപ്പോര്‍ട്ടര്‍ ചോദിച്ചു. എന്നാല്‍ താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും സത്യം പറയണം എന്നും പറഞ്ഞ് ഇയാള്‍ റിപ്പോര്‍ട്ടറുടെ തലയില്‍ പിടിച്ചു. 

ചാനല്‍ ഈ വീഡിയോ ലൈവ് ആയി ടെലികാസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് എതിരേ കേസ് എടുത്ത മാഡ്രിഡ് പൊലീസ്, ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com