വിശ്വസുന്ദരിയാകാൻ ഇനി പ്രായം ഒരു തടസ്സമല്ല, മിസ് യൂണിവേഴ്സ് മത്സരത്തിന്റെ ഉയർന്ന പ്രായപരിധി എടുത്തുമാറ്റി 

1952 മുതൽ തുടർച്ചയായി നടത്തിവരുന്ന മത്സരത്തിന് ഇതുവരെ 28 വയസ്സെന്നതായിരുന്നു ഉയർന്ന പ്രായപരിധി
ആർ ബോണി ഗബ്രിയേല മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയ നിമിഷം/ചിത്രം: ഫേയ്സ്ബുക്ക്
ആർ ബോണി ഗബ്രിയേല മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയ നിമിഷം/ചിത്രം: ഫേയ്സ്ബുക്ക്


ന്യൂയോർക്ക്: വിശ്വസുന്ദരിയെ കണ്ടെത്താൻ നടത്തുന്ന അന്താരാഷ്ട്ര സൗന്ദര്യമത്സരമായ മിസ് യൂണിവേഴ്സിന് ഇനിമുതൽ ഉയർന്ന പ്രായപരിധി ഇല്ല. 71-ാമത് മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയ അമേരിക്കയുടെ ആർ ബോണി ഗബ്രിയേല ന്യൂയോർക്ക് ഫാഷൻ വീക്കിൽ വച്ചാണ് ഈ സുപ്രധാന മാറ്റം വെളിപ്പെടുത്തിയത്. 1952 മുതൽ തുടർച്ചയായി നടത്തിവരുന്ന മത്സരത്തിന് ഇതുവരെ 28 വയസ്സെന്നതായിരുന്നു ഉയർന്ന പ്രായപരിധി. 

ചരിത്രത്തിലാധ്യമായാണ് ഉയർന്ന പ്രായപരിധി വേണ്ടെന്നുവയ്ക്കാൻ മിസ് യൂണിവേഴ്‌സ് സംഘാടകർ നിശ്ചയിച്ചിരിക്കുന്നത്. തായ്‌ലൻഡിലെ പ്രമുഖ സംരംഭകയും ട്രാൻസ്‌ജെൻഡറുമായ ആൻ ജക്രജുതാതിപ് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ സ്വന്തമാക്കിയതിന് പിന്നാലെയാണ് പിതിയ മാറ്റങ്ങൾ. പ്രായപരിധി ഒഴിവാക്കിയതിന് പുറമേ വിവാഹിതരും വിവാഹമോചിതരും ഗർഭിണികളുമായ മത്സരാർത്ഥികൾക്കുള്ള നിയന്ത്രണങ്ങളും എടുത്തുമാറ്റി. 

നിലവിൽ മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയ ഏറ്റവും പ്രായം കൂടിയ വനിതയാണ് ആർ ബോണി ഗബ്രിയേല. 2022ൽ വിജയിയായ ഗബ്രിയേലയ്ക്ക് ഇപ്പോൾ 29 വയസ്സാണ് പ്രായം. മത്സരിക്കാനും കഴിവ് തെളിയിക്കാനുമൊന്നും സ്ത്രീകൾക്ക് പ്രായം ഒരു തടസ്സമല്ലെന്ന് ഗബ്രിയേല ന്യൂയോർക്ക് ഫാഷൻ വീക്കിൽ പറഞ്ഞു. അതേസമയം, മത്സരത്തിൽ പങ്കെടുക്കാൻ കുറഞ്ഞ പ്രായപരിധി 18ആയി തുടരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com