രാത്രി ഗ്രാമം വളഞ്ഞ് ഭീകരവാദികള്‍; നൈജീരിയയില്‍ പതിനാലുപേരെ വെടിവെച്ചുകൊന്നു, 60പേരെ തട്ടിക്കൊണ്ടുപോയി

നൈജീരിയയില്‍ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ 14പേര്‍ കൊല്ലപ്പെട്ടു
നൈജീരിയന്‍ സൈന്യം/എഎഫ്പി
നൈജീരിയന്‍ സൈന്യം/എഎഫ്പി

നൈജീരിയയില്‍ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ 14പേര്‍ കൊല്ലപ്പെട്ടു. 60പേരെ ഭീകരസംഘം തട്ടിക്കൊണ്ടുപോയി. വടക്ക് പടിഞ്ഞാറ് സംഫാറ സംസ്ഥാനത്തിലാണ് ആക്രമണം നടന്നത്. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി രണ്ടുദിവസത്തിന് പിന്നാലെയാണ് വീണ്ടും ആക്രമണം നടന്നത്. അക്രമികള്‍ രണ്ട് സൈനിക വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. 

മഗാമി വിഭാഗങ്ങള്‍ താമസിക്കുന്ന മേഖലയിലെ സൈനിക കേന്ദ്രം ആക്രമിക്കാനാണ് ഭീകര്‍ ഞായറാഴ്ച രാത്രി ആദ്യം ശ്രമിച്ചത്. എന്നാല്‍ ഇത് വിജയിച്ചില്ല. ഇതിന് പിന്നാലെ, ഗ്രാമത്തിലിറങ്ങിയ ഇവര്‍ ആക്രമണം നടത്തുകയായിരുന്നു. മോട്ടോര്‍സൈക്കിളുകളില്‍ എത്തിയ ഭീകരര്‍, തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. 

തട്ടിക്കൊണ്ടുപോയവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഇസ്ലാമിക ഭീകര ഗ്രൂപ്പുകളും സൈന്യവും തമ്മില്‍ നിരന്തരം ഏറ്റുമുട്ടല്‍ നടക്കുന്ന മേഖലയാണ് നൈജീരിയയിലെ വടക്ക് പടിഞ്ഞാറന്‍ മേഖല. തട്ടിക്കൊണ്ടുപോയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നൈജീരിയന്‍ സൈന്യം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com