'സെക്സ്' ഏറ്റവും മനോഹരമായ കാര്യം, എൽജിബിടി സമൂഹത്തെ സഭ സ്വാഗതം ചെയ്യണമെന്ന്‌ ഫ്രാൻസിസ് മാർപ്പാപ്പ

യഥാര്‍ഥ ലൈംഗികതയില്‍നിന്നുള്ള വ്യതിചലനം ആ സമ്പന്നതയുടെ മാറ്റ് കുറയ്ക്കലാണെന്ന്, സ്വയംഭോഗത്തെ പരാമര്‍ശിച്ചുകൊണ്ട് മാര്‍പാപ്പ
ഫ്രാന്‍സിസ് മാര്‍പ്പാപ്പ/ പിടിഐ
ഫ്രാന്‍സിസ് മാര്‍പ്പാപ്പ/ പിടിഐ

വത്തിക്കാന്‍: ദൈവം മനുഷ്യന് നല്‍കിയ മനോഹരമായ കാര്യങ്ങളില്‍ ഒന്നാണ് 'ലൈംഗികത' എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഡിസ്‌നി നിര്‍മിക്കുന്ന 'ദി പോപ്പ് ആന്‍സേഴ്‌സ്‌' എന്ന ഡോക്യുമെന്ററിയിലാണ് അദ്ദേഹത്തിന്റെ പരാമർശം.

എൽജിബിടി അവകാശങ്ങൾ, ഗർഭച്ഛിദ്രം, ലൈംഗികത, കത്തോലിക്കാ സഭയ്ക്കുള്ളിലെ വിശ്വാസവും ലൈംഗിക ദുരുപയോഗവും ഉൾപ്പെടെ വിവിധ വിഷയങ്ങളെ കുറിച്ച് ഡോക്യുമെന്ററിയിൽ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. 'ലൈംഗികത ശരിക്കും സമ്പന്നത തന്നെയാണ്. യഥാര്‍ഥ ലൈംഗികതയില്‍നിന്നുള്ള വ്യതിചലനം ആ സമ്പന്നതയുടെ മാറ്റ് കുറയ്ക്കലാണെന്ന്, സ്വയംഭോഗത്തെ പരാമര്‍ശിച്ചുകൊണ്ട് മാര്‍പാപ്പ പറഞ്ഞു.

കഴിഞ്ഞ വർഷമാണ് യുവജനങ്ങളെ ഉൾപ്പെടുത്തി ഫ്രാൻസിസ് മാർപ്പാപ്പയുമായി ഒരു തുറന്ന സംഭഷണത്തിന് ഡിസ്‍നി വേദിയൊരുക്കിയത്. റോമിൽ വെച്ചായിരുന്നു ഡോക്യുമെന്ററിയുടെ ചിത്രീകരണം.  

'എൽജിബിടി ആളുകളെ കത്തോലിക്കാ സഭ സ്വാ​ഗതം ചെയ്യേണ്ടതാണ്. എല്ലാവരും ദൈവ‌ത്തിന്റെ മക്കളാണ്. അവരെ വിലക്കാൻ എനിക്ക് അധികാരമില്ല'- ഫ്രാൻസിസ് മാർപ്പാപ്പ ഡോക്യുമെന്ററിയിൽ പറഞ്ഞു. വത്തിക്കാൻ ഔദ്യോഗിക പത്രമായ എൽ ഒസെർവറ്റോറെ റൊമാനോയാണ് മാർപാപ്പയുടെ പരാമർശങ്ങൾ പ്രസിദ്ധീകരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com