200 കോടി ഡോളര്‍ ആസ്തി; യുഎസ് കോടീശ്വരന്‍ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

സ്വയം വെടിവെച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്
തോമസ് എച്ച് ലീ / ചിത്രം ട്വിറ്റർ
തോമസ് എച്ച് ലീ / ചിത്രം ട്വിറ്റർ

വാഷിങ്‌ടൺ: അമേരിക്കന്‍ ശതകോടീശ്വര്‍ തോമസ് എച്ച് ലീ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍.  ഇരുന്നൂറു കോടിയിലേറെ ഡോളര്‍ ആസ്തിയുള്ള ലീ ആത്മഹത്യ ചെയ്തതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 78 വയസായിരുന്നു

വ്യാഴാഴ്ച രാവിലെ സ്വയം വെടിവെച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. മരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവിരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

പ്രൈവറ്റ്- ഇക്വിറ്റി ബിസിനസ് രം​ഗത്തെ മുന്‍നിരക്കാരില്‍ ഒരാളാണ് അദ്ദേഹം. ബോസ്റ്റണില്‍ ഒരു സാധാരണ ബാങ്ക് ലെന്‍ഡിങ് ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന അദ്ദേഹം 1974ലാണ് തോമസ് എച്ച് വീ എന്ന കമ്പനി സ്ഥാപിക്കുന്നത്. പിന്നീട് 2006ൽ ന്യൂയോർക്ക് ആസ്ഥാനമായി ലീ ഇക്വുറ്റി എന്ന സ്ഥാപനം സ്ഥാപിച്ചു.  

1990 കളുടെ തുടക്കത്തിൽ ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച പ്രമുഖ ബ്രാന്‍ഡായ സ്റ്റാപ്പിള്‍ ബിവറേജ് കോര്‍പ്പറേഷന്‍ അദ്ദേഹം ഏറ്റെടുത്തതും വിറ്റതും വലിയ വാർത്ത സൃഷ്ടിച്ചിരുന്നു. രണ്ട് വര്‍ഷത്തിനിടെ 30 മടങ്ങ് നേട്ടമായിരുന്നു അദ്ദേഹത്തിന് ഉണ്ടായത്. പലയിടങ്ങളിലായി 15 മില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ നിഷേപം. ലിങ്കണ്‍ സെന്റര്‍, ദ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്, ഹര്‍വാഡ് യൂണിവേഴ്‌സിറ്റി തുടങ്ങിയ നിരവധി സന്നദ്ധ സംഘടനകളില്‍ അദ്ദേഹം അംഗമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com