നിരനിരയായി കുരുന്നുകളുടെ മൃതദേഹങ്ങള്‍, ഭക്ഷണവും മരുന്നുമില്ല; മരിച്ചത് 60 കുട്ടികള്‍, കണ്ണീര്‍ക്കാഴ്ചയായി ഈ ഓര്‍ഫനേജ് 

ഇരു സേനാ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ നിന്ന് ശിശു മരണത്തിന്റെ ഞെട്ടിക്കുന്ന വിവരം പുറത്ത്
sudan_orphanage
sudan_orphanage

രു സേനാ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ നിന്ന് ശിശു മരണത്തിന്റെ ഞെട്ടിക്കുന്ന വിവരം പുറത്ത്. ഭക്ഷണവും മരുന്നും ലഭിക്കാതെ ഒരു ഓര്‍ഫനേജില്‍ മാത്രം 60 കുട്ടികള്‍ മരിച്ചെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. നവജാത ശിശുക്കള്‍ അടക്കമുള്ള കുട്ടികളാണ് രണ്ട് മാസത്തിനുള്ളില്‍ മരിച്ചത്. 

സുഡാന്‍ തലസ്ഥാന നഗരമായ ഖാര്‍തൂമിലെ അല്‍ മയ്ഖാമ ഓര്‍ഫനേജിലാണ് ദുരന്തം സംഭവിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ 26 കുട്ടികള്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. നിരത്തി കിടത്തിയിരിക്കുന്ന കുട്ടികളുടെ മൃതദേഹങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. 

ഓര്‍ഫനേജ് നിലനില്‍ക്കുന്ന സ്ഥലത്ത് കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. ഓര്‍ഫനേജിന് പുറത്ത് സൈനിക വാഹനങ്ങള്‍ ചീറിപ്പായുന്നതിന്റെ മറ്റൊരൂ വീഡിയോ പുറത്തുവന്നു. വെടിയൊച്ചയും പുകപടലവും നിറഞ്ഞതിനാല്‍ ഓര്‍ഫനേജിന് ഉള്ളിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന മുറിയിലേക്ക് എല്ലാ കുട്ടികളെയും മാറ്റിയിരിക്കുകയാണ് എന്ന് അധികൃതര്‍ പറഞ്ഞു. 

ഓര്‍ഫനേജിലേക്ക് മരുന്നും ഭക്ഷണ സാധനങ്ങളും എത്തിക്കാനുള്ള ശ്രമം റെഡ് ക്രോസിന്റെ ഭാഗത്തുനിന്ന് ആരംഭിച്ചിട്ടുണ്ട്. കുട്ടികളെ എത്രയും വേഗം ഇവിടെനിന്ന് മാറ്റണമെന്നാണ് ഓര്‍ഫനേജ് അധികൃതര്‍ ആവശ്യപ്പെടുന്നത്. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം 860പേര്‍ സുഡാനില്‍ കൊല്ലപ്പെട്ടു എന്നാണ് വിവരം. ഇതില്‍ 190 പേര്‍ കുട്ടികളാണ്. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com