'നായയെ ഇങ്ങനെ അഴിച്ചുവിടരുത്'; പ്രധാനമന്ത്രിയെ നിയമം ഓര്‍മിപ്പിച്ച് പൊലീസ്, വൈറല്‍ വിഡിയോ

വളർത്തുനായയുമായി സെൻട്രൽ ലണ്ടനിലെ ഹൈഡ് പാർക്കിലെത്തിയതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ലണ്ടൻ: വീണ്ടും വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. വളർത്തുനായയുമായി സെൻട്രൽ ലണ്ടനിലെ ഹൈഡ് പാർക്കിലെത്തിയതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഋഷിയുടെ രണ്ട് വയസ്സുള്ള ലാബ്രഡോർ റിട്രീവർ, 'നോവ' സെർപന്റൈൻ തടാകത്തിന്റെ അരികിൽ അലഞ്ഞുനടക്കുന്ന വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

നായയുമായി നടക്കാനിറങ്ങിയതാണ് ഋഷിയും കുടുംബവും. എന്നാൽ വന്യജീവി സംരക്ഷണത്തിന്റെ ഭാ​ഗമായി പാർക്കിൽ വളർത്തുമൃ​ഗങ്ങളെ കെട്ടഴിച്ചുവിടുന്നത് നിരോധിച്ചിരുന്നു. ഇത് പാലിക്കാഞ്ഞതാണ് പ്രധാനമന്ത്രിയെയും കുടുംബത്തെയും കുരുക്കിലാക്കിയത്. വന്യജീവികളെ ശല്യപ്പെടുത്താതിരിക്കാൻ നായ്ക്കളെ ബെൽറ്റ് ഘടിപ്പിച്ച് നടത്തണമെന്ന് ഇവിടെ നിയമമുണ്ട്. ഇത് സൂചിപ്പിച്ചുള്ള മുന്നറിയിപ്പ് ബോർഡും തടാകത്തിനരികിൽ സ്ഥാപിച്ചിട്ടുണ്ട്. ഒടുവിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞപ്പോഴാണ് ഋഷി സുനകും ഭാര്യയും നായയെ ബെൽറ്റ് ധരിപ്പിച്ചത്. സംഭവത്തിന്റെ വിഡിയോ ഇതിനകം വ്യാപകമായി പ്രചരിച്ചു. 

നേരത്തെ സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ സഞ്ചരിച്ചതും ലോക്ക്ഡൗൺ നിയമങ്ങൾ പാലിക്കാത്തതുമെല്ലാം ഋഷി സുനകിനെ വിവാദത്തിലാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com