ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി; യുവാന്‍ വിസെന്റെ പെരസ് അന്തരിച്ചു

2022 ഫെബ്രുവരി 4 ന് 112 വയസ്സും 253 ദിവസവും പ്രായമുള്ളപ്പോഴാണ് പെരസിനെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്
യുവാന്‍ വിസെന്റെ പെരസ് മോറ
യുവാന്‍ വിസെന്റെ പെരസ് മോറഎക്‌സ്

കാരക്കാസ്: 2022ല്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ വെനിസ്വേലന്‍ സ്വദേശി യുവാന്‍ വിസെന്റെ പെരസ് മോറ അന്തരിച്ചു. 114-ാം വയസായിരുന്നു.

114 വയസ്സുള്ളപ്പോള്‍ യുവാന്‍ വിസെന്റെ പെരസ് മോറ നിത്യതയിലേക്ക് കടന്നിരിക്കുന്നുവെന്ന് വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു. 2022 ഫെബ്രുവരി 4 ന് 112 വയസ്സും 253 ദിവസവും പ്രായമുള്ളപ്പോഴാണ് പെരസിനെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

11 മക്കളും 41 പേരക്കുട്ടികളും 18 കൊച്ചുമക്കളും അവരുടെ 12 മക്കളും ഉള്‍പ്പെടെ വലിയൊരു കുടുംബമായിരുന്നു പെരസ് മോറയ്ക്കുണ്ടായിരുന്നത്. കര്‍ഷകനായി ജീവിച്ച അദ്ദേഹം 1909 മെയ് 27 ന് ആന്‍ഡിയന്‍ സംസ്ഥാനമായ തച്ചിറയിലെ എല്‍ കോബ്രെ പട്ടണത്തില്‍ ജനിച്ചു. 10 മക്കളില്‍ ഒമ്പതാമനായിരുന്നു.

യുവാന്‍ വിസെന്റെ പെരസ് മോറ
25 വര്‍ഷത്തിനിടയിലെ ശക്തിയേറിയ ഭൂചലനം, 26 കെട്ടിടങ്ങള്‍ തകര്‍ന്നു, നാലുമരണം; തായ് വാനെ പിടിച്ചുകുലുക്കി ദുരന്തം- വീഡിയോ

അഞ്ച് വയസ്സുള്ളപ്പോള്‍ മുതല്‍ പെരസ് മോറ തന്റെ അച്ഛനോടും സഹോദരങ്ങളോടും ഒപ്പം കൃഷി ചെയ്തു തുടങ്ങിയതാണ്. കരിമ്പ്, കാപ്പി എന്നിവയായിരുന്നു ഇവരുടെ പ്രധാന കാര്‍ഷിക വിളകള്‍. ഇതോടൊപ്പം ഭൂമി, കുടുംബ തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com