പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

ഹിഗ്‌സ് ബോസോണ്‍ കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ്
പീറ്റര്‍ ഹിഗ്‌സ്
പീറ്റര്‍ ഹിഗ്‌സ് എക്സ്

ലണ്ടന്‍: ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനജേതാവുമായ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു. 94 വയസ്സായിരുന്നു. അസുഖബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഹിഗ്‌സ് ബോസോണ്‍ കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ്. ഹിഗ്‌സ് ബോസോണ്‍ സിദ്ധാന്തം മുന്നോട്ട് വെച്ചതിന് 2013-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ബെല്‍ജിയന്‍ ശാസ്ത്രജ്ഞന്‍ ഫ്രാങ്കോയ്‌സ് ഇംഗ്ലര്‍ട്ടുമായി ഹിഗ്സ് പങ്കിട്ടിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പീറ്റര്‍ ഹിഗ്‌സ്
ഹമാസ് തലവന്‍ ഹതേം അല്‍റമേരി കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍, റഫയാണ് അടുത്ത ലക്ഷ്യമെന്ന് നെതന്യാഹു

പ്രപഞ്ചത്തില്‍ പിണ്ഡത്തിന് കാരണമായ അദൃശ്യമായ കണികാതലമുണ്ടെന്നായിരുന്നു ഹിഗ്‌സിന്റെ ആശയം. ഇത് പിന്നീട് ഹിഗ്‌സ് ബോസോണ്‍ എന്ന് അറിയപ്പെട്ടു. ഹിഗ്‌സ് ബോസോണ്‍ കണികയെ ദേവ കണിക എന്നു വിളിക്കുന്നതിനെ യുക്തിവാദിയായ ഹിഗ്‌സ് എതിര്‍ത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com