ഒമാനില്‍ കനത്ത മഴ, യുഎഇയില്‍ റെഡ് അലര്‍ട്ട്, വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയിപ്പ്

മഴ കനത്തതോടെ ദുബായില്‍ നാളെയും വര്‍ക്ക് ഫ്രം ഹോം
യുഎഇയില്‍ റെഡ് അലര്‍ട്ട്
യുഎഇയില്‍ റെഡ് അലര്‍ട്ട്പ്രതീകാത്മക ചിത്രം

അബുദാബി: ഒമാനിലും യുഎഇയിലും കനത്ത മഴ. ഒമാനില്‍ മഴയില്‍ മരണം 18 ആയി. യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. മഴ കനത്തതോടെ ദുബായില്‍ നാളെയും വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. വിദ്യാലയങ്ങള്‍ക്ക് അവധിയാണ്. സ്വകാര്യ മേഖലയിലും ആവശ്യമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരും മണിക്കൂറുകളിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.

യുഎഇയില്‍ റെഡ് അലര്‍ട്ട്
ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍അഹമ്മദ് അസ്സബാഹ് പുതിയ കുവൈറ്റ് പ്രധാനമന്ത്രി

ഒമാനില്‍ ഇതിനോടകം വലിയ നാശം വിതച്ച മഴ നാളെ പുലര്‍ച്ചെയും രാവിലെയും വീണ്ടും കനക്കും എന്നാണ് മുന്നറിയിപ്പ്. റോഡുകളിലെ വെള്ളക്കെട്ട് കാരണം പലയിടത്തും ഗതാഗതം നിലച്ചു. വീടിന് പുറത്ത് ഇറങ്ങരുതെന്നാണ് നിര്‍ദേശം. സ്‌കൂളുകള്‍ക്കും തൊഴില്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

ശക്തമായ കാറ്റും ഒപ്പം ഇടിമിന്നലോടു കൂടിയ മഴയുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മുസന്ദം,അല്‍ബുറൈമി,അല്‍ ദാഹിറ, വടക്കന്‍ ബാത്തിനാ, മസ്‌കത്ത്, വടക്കന്‍ അല്‍-ഷര്‍ഖിയ, തെക്കന്‍ ശര്‍ഖിയ , വടക്കന്‍ അല്‍ വുസ്ത ഗവര്‍ണറേറ്റ് എന്നിവിടങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com