'ഒന്നാം റാങ്കോ, എനിക്കോ?; പ്രാര്‍ഥിച്ചത് ആദ്യ 70നുള്ളിലെത്താന്‍'

നിരന്തരമായ കഠിനാധ്വാനവും സ്മാര്‍ട്ട് വര്‍ക്കുമാണ് ആഗ്രഹിക്കുന്നതെന്തും നേടാനുള്ള താക്കോലെന്ന് ശ്രീവാസ്തവ
ആദിത്യ ശ്രീവാസ്തവ
ആദിത്യ ശ്രീവാസ്തവപിടിഐ

ഹൈദരാബാദ്: ആദ്യ 70 റാങ്കിനുള്ളില്‍ കിട്ടണമെന്ന് മാത്രമേ പ്രാര്‍ഥിച്ചിരുന്നുള്ളൂവെന്നും ഒന്നാം റാങ്ക് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ ആദിത്യ ശ്രീവാസ്തവ പറഞ്ഞു. നിരന്തരമായ കഠിനാധ്വാനവും സ്മാര്‍ട്ട് വര്‍ക്കുമാണ് ആഗ്രഹിക്കുന്നതെന്തും നേടാനുള്ള താക്കോലെന്ന് ശ്രീവാസ്തവ പറഞ്ഞു.

ആദ്യം ഇതിലേക്ക് മുഴുകാന്‍ അല്‍പ്പം പ്രയാസമുണ്ടായിരുന്നു. പിന്നീട് ആവേശമായി. ഒന്നാം റാങ്ക് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ 70ല്‍ എത്താന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്നു. തെറ്റുകളെ അംഗീകരിക്കുകയും തിരുത്താന്‍ ശ്രമിക്കുകയും വേണം. മുതിര്‍ന്നവരുടേയും മെന്റര്‍മാരുടേയും സഹായത്തോടെയാണ് ഈ നേട്ടത്തിലേയ്ക്ക് എനിക്ക് എത്താന്‍ കഴിഞ്ഞത്.

ആദിത്യ ശ്രീവാസ്തവ
'പുതിയ ഉയരങ്ങള്‍ കീഴടക്കാം'; ശാരീരിക പരിമിതികളെ വിദ്യാഭ്യാസത്തിലൂടെ മറികടക്കാം; ശാരികയുടെ വിജയത്തിന് പൊന്‍തിളക്കം

സ്ഥിരത പുലര്‍ത്തുകയെന്നതാണ് സിവില്‍ സര്‍വീസ് പരീക്ഷയിലെ വിജയത്തിന്റെ താക്കോലെന്നും ആദിത്യ പറഞ്ഞു. എല്ലാവരുടേയും അനുഗ്രഹവും കഠിനാധ്വാനവുമാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്ന് ആദിത്യയുടെ അമ്മ പ്രതികരിച്ചു. അച്ഛന്റെ പിന്തുണയും ദൈവാനുഗ്രഹവും ഒന്നാം റാങ്ക് എന്ന നേട്ടത്തിലേയ്ക്ക് എത്തിച്ചുവെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. ഒന്നാം റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആദിത്യയുടെ അച്ഛനും പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏപ്രില്‍ 16നാണ് യുപിഎസി പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. അനിമേഷ് പ്രധാന്‍, ഡോനുരു അനന്യ റെഡ്ഡി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടി. മൊത്തം 1,016 ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷ പാസായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com