കെനിയന്‍ സൈനിക മേധാവിയും 9 കമാന്‍ഡര്‍മാരും ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു

സൈനിക മേധാവിയും ഒമ്പത് സൈനിക കമാന്‍ഡര്‍മാരും അപകടത്തില്‍ മരിച്ചു
ഫ്രാന്‍സിസ് ഒഗോല
ഫ്രാന്‍സിസ് ഒഗോലഐഎഎൻഎസ്

നെയ്‌റോബി: കെനിയന്‍ സൈനിക മേധാവിയും ഒമ്പത് സൈനിക കമാന്‍ഡര്‍മാരും ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. സൈനിക മേധാവി ഫ്രാന്‍സിസ് ഒഗോല (61 ) ആണ് മരിച്ചത്. ഒഗോലയും സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച മിലിറ്ററി ഹെലികോപ്ടര്‍, തലസ്ഥാനമായ നെയ്‌റോബിക്ക് 400 കിലോമീറ്റര്‍ അകലെ എല്‍ഗെയോ മരാക്വെറ്റ് കൗണ്ടിയില്‍ തകര്‍ന്നു വീഴുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുദ്ധവിമാന പൈലറ്റായ ഒഗോല, കഴിഞ്ഞ വര്‍ഷമാണ് സൈനിക മേധാവിയായി നിയമിതനായത്. 40 വര്‍ഷമായി സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഒഗോലയുടെയും കമാന്‍ഡര്‍മാരുടേയും മരണത്തില്‍ കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ അനുശോചനം രേഖപ്പെടുത്തി.

ഫ്രാന്‍സിസ് ഒഗോല
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാനില്‍ മിസൈല്‍ ആക്രമണം; വ്യോമഗതാഗതം നിര്‍ത്തി

അപകടവിവരം അറിഞ്ഞ ഉടന്‍ തന്നെ പ്രസിഡന്റ് റൂട്ടോ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടത്തില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടിട്ടുണ്ട്. സൈനികമേധാവിയുടെ മരണത്തില്‍ പ്രസിഡന്റ് രാജ്യത്ത് മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അപകടത്തില്‍ കെനിയന്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com