ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണമാണ് ഭാര്യക്ക് നല്‍കിയത്, എന്തെങ്കിലും സംഭവിച്ചാല്‍ അസിം മുനീറിനെ വെറുതെ വിടില്ല: ഇമ്രാന്‍ഖാന്‍

ബുഷ്‌റ ബീവിയെ തടവിലാക്കിയതില്‍ പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറാണ് ഉത്തരവാദിയെന്ന് കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു.
ഇമ്രാന്‍ ഖാന്‍
ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ജയിലിലായിരിക്കുന്ന സമയത്ത് തന്റെ ഭാര്യ ബുഷ്റ ബീവിക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കിയിരുന്നുവെന്ന് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇതുമൂലം ഭാര്യക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായെന്നും വയറ്റില്‍ കടുത്ത അണുബാധയുണ്ടായെന്നുമാണ് ഇമ്രാന്‍ ഖാന്റെ ആരോപണം. റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ് ഇമ്രാന്‍ ഖാന്‍. അഴിമതി കേസില്‍ വാദം കേള്‍ക്കുന്നതിനിടെ് ഇമ്രാന്‍ ഖാന്‍ ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചതായി ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇമ്രാന്‍ ഖാന്‍
വയനാട്ടില്‍ തോല്‍ക്കും; 26ന് ശേഷം രാഹുല്‍ പുതിയ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാവുമെന്ന് മോദി

ഇസ്ലാമാബാദിലെ ഷിഫ ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ ബുഷ്റ ബീവിയുടെ വിദഗ്ധ പരിശോധനയും ചികിത്സയും നടത്തേണ്ടതുണ്ടെന്ന് ഷൗക്കത്ത് ഖാനം ഹോസ്പിറ്റലിലെ മെഡിക്കല്‍ ചീഫ് ഓഫീസര്‍ പറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം ബുഷ്‌റ ബീവിയെ തടവിലാക്കിയതില്‍ പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറാണ് ഉത്തരവാദിയെന്ന് കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു. ജീവിച്ചിരിക്കുന്നിടത്തോളം ഭാര്യക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അസിം മുനീറിനെ വെറുതെ വിടില്ലെന്നും ഭരണഘടനാ വിരുദ്ധമായ ഇത്തരം നടപടികള്‍ തുറന്നുകാട്ടുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കസ്റ്റഡിയിലിരിക്കെ വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കണമെന്ന് വാദത്തിനിടെ ജഡ്ജി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു. തന്റെ പ്രസ്താവനകള്‍ തെറ്റായി പറയുന്നതിനാലാണ് താന്‍ നിരന്തരം മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുന്നത്. അതുകൊണ്ട് വാദത്തിന് ശേഷം പത്ത് മിനിറ്റ് മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com