അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

ഖലിസ്ഥാന്‍ അനുകൂല സംഘടനാ നേതാവ് ഗുര്‍പട്‌വന്ത് സിങ് പന്നുവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപണം നേരിടുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ പേര് പുറത്തുവിട്ട യുഎസ് പത്രം വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടിനെതിരെ ഇന്ത്യ
ഗുർപട്‍വന്ത് സിങ് പന്നു
ഗുർപട്‍വന്ത് സിങ് പന്നുട്വിറ്റര്‍

ന്യൂയോര്‍ക്ക്: ഖലിസ്ഥാന്‍ അനുകൂല സംഘടനാ നേതാവ് ഗുര്‍പട്‌വന്ത് സിങ് പന്നുവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപണം നേരിടുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ പേര് പുറത്തുവിട്ട യുഎസ് പത്രം വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടിനെതിരെ ഇന്ത്യ. ഗുരുതരമായ വിഷയത്തില്‍ അനാവശ്യവും അടിസ്ഥാനരഹിതവുമായ ആരോപണമാണ് വാഷിങ്ടണ്‍ പോസ്റ്റ് ഉന്നയിച്ചിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു.

പേരുവെളിപ്പെടുത്താത്ത സ്രോതസ്സുകളെ ഉദ്ധരിച്ചാണ് പത്രം പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഒരു റോ ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറഞ്ഞത്. ഗുരുതരമായ വിഷയത്തില്‍ ഒരു ന്യായീകരണവും ഇല്ലാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

സംഘടിത കുറ്റവാളികള്‍, ഭീകരര്‍ തുടങ്ങിയവരുടെ നെറ്റ്വര്‍ക്കുകളുമായി ബന്ധപ്പെട്ട് യുഎസ് സര്‍ക്കാര്‍ പങ്കിട്ട സുരക്ഷാ ആശങ്കകള്‍ പരിശോധിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് രൂപീകരിച്ച ഉന്നതതല സമിതിയുടെ അന്വേഷണം തുടരുകയാണ്. അതിനെക്കുറിച്ച് ഊഹാപോഹം നിറഞ്ഞതും നിരുത്തരവാദപരവുമായ അഭിപ്രായങ്ങള്‍ സഹായകരമാകില്ലെന്നും ജയ്സ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊലപാതകം നടത്താനുള്ള സംഘത്തെ രൂപീകരിച്ചതും പന്നുവിന്റെ ന്യൂയോര്‍ക്കിലെ വിലാസം ഉള്‍പ്പെടെ വിശദാംശങ്ങള്‍ കൈമാറിയതും റോ ഉദ്യോഗസ്ഥനായ വിക്രം യാദവാണെന്നാണ് പത്രം വെളിപ്പെടുത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറ്റപത്രത്തില്‍ സിസി 1 എന്നു സൂചിപ്പിക്കുന്നത് ഇദ്ദേഹത്തെയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. പന്നുവിനെ കൊലപ്പെടുത്താനുള്ള ആളെ കണ്ടെത്താന്‍ നിഖില്‍ ഗുപ്ത എന്ന വ്യക്തിയെ നിയോഗിച്ചത് വിക്രം യാദവ് ആണെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. നിഖില്‍ ഗുപ്തയെ കഴിഞ്ഞ വര്‍ഷം ജൂണില്‍ ചെക്ക് റിപ്പബ്ലിക്കില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു.

ഇന്ത്യയുടെ രാജ്യാന്തര രഹസ്യാന്വേഷണ ഏജന്‍സിയാണ് റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ). റിപ്പോര്‍ട്ടിനെ കുറിച്ചു പ്രതികരിക്കാന്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വിസമ്മതിച്ചെന്നും വാഷിങ്ടന്‍ പോസ്റ്റ് പറയുന്നു.

പന്നുവിനെ വധിക്കാനുള്ള ഗൂഢ പദ്ധതി യുഎസ് തകര്‍ത്തതായി 2022 നവംബറിലാണു വാര്‍ത്തകള്‍ പുറത്തു വന്നത്. തങ്ങളുടെ അറിവോടെയാണെന്ന ആരോപണങ്ങള്‍ തള്ളിയ ഇന്ത്യ ഈ കേസില്‍ അന്വേഷണ സമിതിയേയും നിയോ?ഗിച്ചിരുന്നു.

ഗുർപട്‍വന്ത് സിങ് പന്നു
പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com