തിരിച്ചടിച്ച് അമേരിക്കന്‍ സൈന്യം; ഇറാഖിലെയും സിറിയയിലെയും 85 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം; മുന്നറിയിപ്പ്

അമേരിക്കന്‍ സിറിയയില്‍ നടത്തിയ ബോംബാക്രമണം
അമേരിക്കന്‍ സിറിയയില്‍ നടത്തിയ ബോംബാക്രമണം എക്‌സ്‌

വാഷിങ്ടണ്‍: ഇറാനെതിരെ തിരിച്ചടി തുടങ്ങി അമേരിക്ക. ഇറാഖിലെയും സിറിയയിലെയും 85 കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യം വ്യോമാക്രമണം നടത്തി. അമേരിക്കന്‍ സൈനികരെ അക്രമിച്ച കേന്ദ്രങ്ങളാണ് വ്യോമാക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമാണിതെന്നും ആക്രമണം തുടരുമെന്നുമാണ് അമേരിക്കയുടെ മുന്നറിയിപ്പ്. അല്‍- മയാദിന് സമീപം നടന്ന ആക്രണത്തില്‍ ആറ് ഇറാന്‍ പോരാളികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഞായറാഴ്ച ജോര്‍ദനിലെ ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ നാല്‍പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയാണ് സിറിയയിലെയും ഇറാഖിലെയും കേന്ദ്രങ്ങളിലെ ആക്രമണമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.

അമേരിക്കന്‍ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും, ലക്ഷ്യം കാണുന്നതുവരെ അക്രമണം തുടരുമെന്നും ബൈഡന്‍ പറഞ്ഞു. ആക്രമണം അരമണിക്കൂറിലധികം നീണ്ടുനിന്നു. ആക്രമണശേഷം അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ മടങ്ങി. നാശനഷ്ടത്തിന്റെ കണക്കെടുത്തുവരുന്നുവെന്നും അമേരിക്ക അറിയിച്ചു.

അമേരിക്കന്‍ സിറിയയില്‍ നടത്തിയ ബോംബാക്രമണം
ഇമ്രാന്‍ ഖാന് വീണ്ടും തിരിച്ചടി; തോഷഖാന കേസില്‍ 14വര്‍ഷം കഠിന തടവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com