സൗദിയില്‍ കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം; 23,000 തൊഴിലവസരങ്ങള്‍ തുറക്കും

സൗദി
സൗദിഎക്‌സ്

റിയാദ്: സൗദിയില്‍ കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം വരുന്നു. ഗതാഗത, ലോജിസ്റ്റിക് മേഖലയില്‍ 28 തസ്തികളിലായി 23,000 തൊഴിലവസരങ്ങള്‍ സ്വദേശിവത്കരിക്കാന്‍ ലക്ഷ്യമിടുന്നതായാണ് സൗദി ഗതാഗത ലോജിസ്റ്റിക്‌സ് അസിസ്റ്റന്റ് മന്ത്രി അഹമ്മദ് ബിന്‍ സുഫിയാന്‍ അല്‍ഹസനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

28ഓളം തൊഴിലുകളില്‍ നിശ്ചിത ശതമാനം സ്വദേശിവത്കരണം പൂര്‍ത്തിയാക്കും. ഇതുവഴി 23,000 തൊഴിലുകളാണ് സൗദികള്‍ക്ക് ലഭ്യമാവുക. ചരക്കുലോറി ഗതാഗത മേഖലയില്‍ 10,000ഉം യാത്രാവാഹന മേഖലയില്‍ 3,000ഉം വ്യോമഗതാഗത മേഖലയില്‍ 10,000ഉം തൊഴിലവസരങ്ങളാണ് സ്വദേശിവത്കരിക്കാന്‍ ലക്ഷ്യമിടുന്നത്.

സൗദി
ചിലിയില്‍ കാട്ടുതീ, 46 മരണം; ഇരുന്നൂറിലേറെ പേരെ കാണാതായി

സൗദി റെയില്‍വേ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ട്രെയിന്‍ ഓടിക്കല്‍, അറ്റകുറ്റപ്പണികള്‍, സിഗ്‌നലുകളുടെ നിയന്ത്രണം എന്നിവയില്‍ പൗരന്മാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കാന്‍ ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇരുചക്ര വാഹനങ്ങളിലെ ഡെലിവറി ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 14 മാസത്തിനുള്ളില്‍ നിയമം ഘട്ടം ഘട്ടമായി നടപ്പാക്കും. ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് നിയന്ത്രണം പുറപ്പെടുവിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com