യുഎഇയില്‍ കനത്ത മഴ; റോഡുകളില്‍ വെള്ളക്കെട്ട്, ജനങ്ങള്‍ക്ക് മുന്നറിയിപ്പ്, വീഡിയോ

സ്വകാര്യ കമ്പനികളടക്കം വര്‍ക് ഫ്രം ഹോമിന് നിര്‍ദേശിച്ചിട്ടുണ്ട്

യുഎഇയില്‍ മഴയെ തുടര്‍ന്ന് റോഡുകള്‍ വെള്ളക്കെട്ടിലായപ്പോള്‍
യുഎഇയില്‍ മഴയെ തുടര്‍ന്ന് റോഡുകള്‍ വെള്ളക്കെട്ടിലായപ്പോള്‍ സ്‌ക്രീന്‍ഷോട്ട്

ദുബായ്: യുഎഇയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പുകള്‍ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് മിക്കയിടത്തും ശക്തമായ മഴ പെയ്യുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മൊബൈല്‍ ഫോണുകളില്‍ അടിയന്തര മുന്നറിയിപ്പ് സന്ദേശം അയച്ചു.

സ്വകാര്യ കമ്പനികളടക്കം വര്‍ക് ഫ്രം ഹോമിന് നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ വിദൂര പഠനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്നലെ തന്നെ അധികൃതര്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.


യുഎഇയില്‍ മഴയെ തുടര്‍ന്ന് റോഡുകള്‍ വെള്ളക്കെട്ടിലായപ്പോള്‍
തെരഞ്ഞെടുപ്പില്‍ കൃത്രിമമെന്ന് ആരോപണം; പാകിസ്ഥാനില്‍ വ്യാപക പ്രതിഷേധം, റോഡ് ഉപരോധിച്ച് പിടിഐ

ഇന്നലെ രാത്രി വൈകി രാജ്യത്ത് മിക്കയിടത്തും മഴയാണ് പെയ്തത്. വടക്കന്‍ എമിറേറ്റുകളില്‍ കനത്ത മഞ്ഞു വീഴ്ചയുണ്ട്. ചിലയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയാണ്. റോഡുകളിലെല്ലാം മഴവെള്ളം നിറഞ്ഞതോടെ വാഹനഗതാഗതത്തെയും ബാധിച്ചു.

ബീച്ചുകളും താഴ്വാരങ്ങളും തടാകങ്ങളും വെള്ളക്കെട്ടുള്ള സ്ഥലങ്ങളും സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പില്‍ പറഞ്ഞു. മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് അബുദാബിയിലും ദുബായിലും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യമല്ലാതെ പുറത്തേക്ക് പോകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com