അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് മുന്നറിയിപ്പ്; വീഡിയോ പുറത്തുവിട്ട് അബുദാബി പൊലീസ്

വാഹനങ്ങള്‍ അതിവേഗം കടന്നുപോകുന്ന പ്രധാന റോഡുകളിലൂടെ അശ്രദ്ധമായി നടക്കുന്ന നിരവധി പേരാണ് വീഡിയോയിലുള്ളത്
യുഎഇയില്‍ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവര്‍
യുഎഇയില്‍ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവര്‍ അബുദാബി പൊലീസ്

അബുദാബി: അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ റോഡിന് മുറിച്ച് കടക്കുന്നവരുടെ വീഡിയോയും പൊലീസ് പുറത്തുവിട്ടു. മൊബൈല്‍ ഫോണ്‍ വിളിച്ചുകൊണ്ട് നാല് വരി പാതയ്ക്ക് കുറുകെ കടക്കുന്നയാളുടെ ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പൊലീസ് പുറത്തവിട്ട വീഡിയോയിലുണ്ട്.

നിയമലംഘനം നടത്തുന്ന വിഡിയോ പങ്കിട്ട പൊലീസ് റോഡ് മുറിച്ചുകടക്കുമ്പോള്‍ ജാഗ്രത പാലിക്കാന്‍ താമസക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. നിശ്ചയിച്ച സ്ഥലങ്ങളിലല്ലാതെ കാല്‍നടയാത്രക്കാര്‍ റോഡിന് കുറുകെ കടക്കുന്നതിനാല്‍ വാഹനങ്ങള്‍ വേഗം കുറയ്ക്കുകയോ തെന്നിമാറുകയോ ചെയ്യുന്നതായി വിഡിയോയില്‍ കാണാം.

യുഎഇയില്‍ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവര്‍
അധിക വായ്പ നേടാൻ വ്യാജരേഖ ചമച്ച് തട്ടിപ്പ്; ട്രംപിന് 354.9 മില്യൺ ഡോളർ പിഴ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാഹനങ്ങള്‍ അതിവേഗം കടന്നുപോകുന്ന പ്രധാന റോഡുകളിലൂടെ അശ്രദ്ധമായി നടക്കുന്ന നിരവധി പേരാണ് വീഡിയോയിലുള്ളത്. ഇത്തരത്തില്‍ പ്രധാന റോഡുകളിലൂടെ അശ്രദ്ധമായി നടക്കുന്ന നിരവധി പേര്‍ അവരുടെയും മറ്റുള്ളവരുടെയും ജീവന് ഭീഷണിയാണ്. 'ജേയ്‌വാക്കിങ്' നടത്തുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് വിഡിയോയുടെ അടിക്കുറിപ്പില്‍ അധികൃതര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com