മലയാളികളുള്‍പ്പെടെയുള്ളവര്‍ക്ക് നേട്ടം; യുകെയില്‍ ദന്തഡോക്ടര്‍മാര്‍ക്ക് യോഗ്യത പരീക്ഷ ഒഴിവാക്കിയേക്കും

നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറത്തുള്ള ദന്തഡോക്ടര്‍മാര്‍ ബ്രിട്ടനില്‍ ജോലി ചെയ്യുന്നതിന് വിദേശ പ്രവേശന പരീക്ഷ പാസാകണം

യുകെയില്‍ ദന്തഡോക്ടര്‍മാര്‍ക്ക് യോഗ്യതാ പരീക്ഷ ഒഴിവാക്കിയേക്കും
യുകെയില്‍ ദന്തഡോക്ടര്‍മാര്‍ക്ക് യോഗ്യതാ പരീക്ഷ ഒഴിവാക്കിയേക്കും പ്രതികാത്മ ചിത്രം

ലണ്ടന്‍: ദന്തഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ യോഗ്യതാ പരീക്ഷ ഇല്ലാതെ വിദേശത്ത് നിന്നുള്ള ദന്തഡോക്ടര്‍മാരെ രാജ്യത്ത് തൊഴില്‍ ചെയ്യാന്‍ അനുവദിക്കാന്‍ യുകെ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പുതിയ നീക്കം മലയാളികളുള്‍പ്പെടെയുള്ളവര്‍ക്ക് ഗുണം ചെയ്യും.

നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറത്തുള്ള ദന്തഡോക്ടര്‍മാര്‍ ബ്രിട്ടനില്‍ ജോലി ചെയ്യുന്നതിന് വിദേശ പ്രവേശന പരീക്ഷ പാസാകണം. രാജ്യത്തെ എന്‍എച്ച്എസ് ആശുപത്രികളിലും ഇതര ആരോഗ്യകേന്ദ്രങ്ങളിലും ദന്ത ഡോക്ടര്‍മാരുടെ കുറവ് മൂലം പുതിയ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്നില്ല. ഇത് പരിഹരിക്കാനാണ് പുതിയ പദ്ധതി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍


യുകെയില്‍ ദന്തഡോക്ടര്‍മാര്‍ക്ക് യോഗ്യതാ പരീക്ഷ ഒഴിവാക്കിയേക്കും
വെള്ളപ്പൊക്കത്തില്‍ കാറില്‍ കുടുങ്ങി; ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം

ദന്ത ഡോക്ടര്‍മാരുടെ വേതന വര്‍ധനവും സ്പെഷല്‍ ബോണസും ഇന്‍സെന്റീവും അടക്കം കൂടുതല്‍ ആനുകൂല്യങ്ങളും പദ്ധതിയിലുണ്ട്. പുതിയ പദ്ധതി മൂന്ന് മാസത്തെ പബ്ലിക് കണ്‍സള്‍ട്ടേഷന് ശേഷമായിരിക്കും നടപ്പിലാക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com