ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ്; ഓഫറുമായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ്

ആഭ്യന്തര, രാജ്യാന്തര സെക്ടറിലെ യാത്രക്കാര്‍ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും
എയര്‍ ഇന്ത്യ
എയര്‍ ഇന്ത്യ എക്‌സ്

അബുദാബി: ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് നിരക്കിളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. സീസണ്‍ അനുസരിച്ച് സാധാരണ ടിക്കറ്റ് തുകയില്‍ നിന്ന് 10 ദിര്‍ഹം (225 രൂപ) മുതല്‍ 60 ദിര്‍ഹത്തിന്റെ (1355 രൂപ) വരെ ഇളവാണ് ലഭിക്കുക.

ആഭ്യന്തര, രാജ്യാന്തര സെക്ടറിലെ യാത്രക്കാര്‍ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും. ഇതിനു പുറമെ സൗജന്യ ഹാന്‍ഡ് ബാഗേജ് അലവന്‍സ് ഏഴിനു പകരം 10 കിലോ അനുവദിക്കും.

'ഫ്‌ലൈ ആസ് യു ആര്‍' എന്ന ക്യാമ്പയിന്‍ വഴിയാണ് 'ലൈറ്റ് ഫെയേഴ്‌സ്' ഓഫര്‍ നല്‍കുന്നത്. എയര്‍ലൈന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഓഫര്‍ ലഭിക്കും. ലഗേജ് ഇല്ലാതെ വരുന്ന യാത്രക്കാര്‍ക്ക് നീണ്ട ക്യൂവില്‍ നില്‍ക്കാതെ എക്‌സ്പ്രസ് കൗണ്ടറിലൂടെ വേഗത്തില്‍ ചെക്ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ലഗേജില്ലാത്ത ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് ആവശ്യമെങ്കില്‍ പണമടച്ച് 15, 20 കിലോ ലഗേജ് ചേര്‍ക്കാനും യാത്രാ തീയതി മാറ്റാനും (ഫീസ് നല്‍കണം) സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എയര്‍ ഇന്ത്യ
ബാര്‍ വെടിവെപ്പ്: മുഖ്യപ്രതി പിടിയില്‍

യുഎഇയില്‍ നിന്ന് 16 സെക്ടറുകളിലേക്കായി എക്‌സ്പ്രസ് ആഴ്ചയില്‍ 195 വിമാന സര്‍വീസ് നടത്തിവരുന്നു. ഇതില്‍ 80 സര്‍വീസും ദുബായിലേക്കാണ്. ഷാര്‍ജ 77, അബുദാബി 31, റാസല്‍ഖൈമ 5, അല്‍ഐന്‍ 2 എന്നിങ്ങനെയാണ് സര്‍വീസുകള്‍. ജിസിസി രാജ്യങ്ങളിലേക്ക് എയര്‍ലൈന് ആഴ്ചയില്‍ മൊത്തം 308 സര്‍വീസുണ്ട്. ഗള്‍ഫില്‍നിന്ന് വിവിധ സെക്ടറുകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com