എക്‌സിറ്റ് വിന്‍ഡോ തുറക്കാന്‍ ശ്രമം, സഹയാത്രക്കാര്‍ പിടികൂടി, വിമാനത്തിന് അടിയന്തര ലാന്‍ഡിങ്, വീഡിയോ

ന്യൂ മെക്‌സിക്കോയില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്
വിന്‍ഡോ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ കീഴ്‌പ്പെടുത്തുന്ന
 സഹയാത്രക്കാര്‍.
വിന്‍ഡോ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ കീഴ്‌പ്പെടുത്തുന്ന സഹയാത്രക്കാര്‍. സ്‌ക്രീന്‍ ഷോട്ട്

വാഷിങ്ടണ്‍: അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ എക്‌സിറ്റ് വിന്‍ഡോ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ കീഴ്‌പ്പെടുത്തി സഹയാത്രക്കാര്‍.

ന്യൂ മെക്‌സിക്കോയില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. യാത്രാമധ്യേ വിമാനത്തിന്റെ വിന്‍ഡോ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ ഡക്ട് ടേപ്പ് ഉപയോഗിച്ച് സഹയാത്രക്കാര്‍ ബന്ധിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിന്‍ഡോ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ കീഴ്‌പ്പെടുത്തുന്ന
 സഹയാത്രക്കാര്‍.
'ഭ്രൂണങ്ങളെ കുട്ടികളായി കരുതണം'; ചര്‍ച്ചയായി അലബാമ സുപ്രീം കോടതി വിധി; ഐവിഎഫ് ചികിത്സയില്‍ ആശങ്ക

ചൊവ്വാഴ്ച ന്യൂ മെക്‌സിക്കോയിലെ ആല്‍ബുകെര്‍ക്കിയില്‍ നിന്ന് ചിക്കാഗോയിലെ ഒ'ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എഎ ഫ്‌ലൈറ്റ് 1219 ലാണ് സംഭവം നടന്നതെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോകള്‍ ചുവന്ന ഷര്‍ട്ടും കറുത്ത ഹൂഡിയും ധരിച്ച യാത്രക്കാരനെ എക്‌സിറ്റ് വിന്‍ഡോയ്ക്കടുത്ത് നിന്ന് സഹയാത്രക്കാര്‍ പിടികൂടുന്നതും കൈകള്‍ ബന്ധിക്കുന്നതും കാണാം. ഇയാളെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി വിമാനത്തില്‍ നിന്ന് പിടികൂടി. അപ്രതീക്ഷിത സംഭവത്തില്‍ വിമാനം അടിയന്തരമായി നിലത്തിറക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com