ചന്ദ്രനില്‍ ഇനിയല്‍പ്പം 'സ്വകാര്യം'!, ഒഡീസിയസ് വിജയകരമായി പറന്നിറങ്ങി, പുതിയ ചരിത്രം

ഇന്‍ടുറ്റിവ് മഷീന്‍സ് നിര്‍മിച്ച ഒഡീസിയസ് ഇന്നു രാവിലെ 6.23ന് ചന്ദ്രനില്‍ ഇറങ്ങി
ഒഡീസിയസ് പേടകം
ഒഡീസിയസ് പേടകംനാസ ട്വിറ്റര്‍

വാഷിങ്ടണ്‍: ചന്ദ്രോപരിതലത്തില്‍ പുതിയ ചരിത്രം രചിച്ച് ആദ്യ സ്വകാര്യ വിക്ഷേപണ വാഹനത്തിന്റെ ലാന്‍ഡിങ്. യുഎസ് കമ്പനിയായ ഇന്‍ടുറ്റിവ് മഷീന്‍സ് നിര്‍മിച്ച ഒഡീസിയസ് ഇന്നു രാവിലെ 6.23ന് ചന്ദ്രനില്‍ ഇറങ്ങി.

യുഎസ്, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളുടെ പര്യവേക്ഷണ പേടകങ്ങള്‍ക്കു ശേഷം ചന്ദ്രനില്‍ വിജയകരമായി ലാന്‍ഡ് ചെയ്യുന്ന പേടകമാണ് ഒഡീസിയസ്. 1972ല്‍ അപ്പോളോ 17 ദൗത്യത്തിനു ശേഷം ചന്ദ്രനില്‍ ഇറങ്ങുന്ന ആദ്യ യുഎസ് പേടകവും ഒഡീസിയസാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അന്‍പതു വര്‍ഷത്തിനു ശേഷം അമേരിക്ക ചന്ദ്രനില്‍ തിരിച്ചെത്തിയിരിക്കുന്നു

''അന്‍പതു വര്‍ഷത്തിനു ശേഷം അമേരിക്ക ചന്ദ്രനില്‍ തിരിച്ചെത്തിയിരിക്കുന്നു'' എന്നാണ് വിക്ഷേപണ വിജയം അറിയിച്ചുകൊണ്ട് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നീല്‍സണ്‍ പറഞ്ഞത്. നാസയുടെ പര്യവേക്ഷണ ഉപകരണങ്ങളുമായാണ്, ഹൂസ്റ്റണ്‍ ആസ്ഥാനമായ കമ്പനിയുടെ പേടകത്തിന്റെ ലാന്‍ഡിങ്.

ലാന്‍ഡിങ്ങിനു തൊട്ടു മുമ്പായി പേടകവുമായുള്ള ബന്ധം നഷ്ടമായത് ആശങ്കയുയര്‍ത്തിയെങ്കിലും പെട്ടെന്നു തന്നെ പരിഹരിക്കാനായി. ഒഡീസിയസ് ശരിയായി തന്നെ ലാന്‍ഡ് ചെയ്തതായും വിവരങ്ങള്‍ അയച്ചു തുടങ്ങിയതായും ഇന്‍ടുറ്റിവ് മഷീന്‍സ് അറിയിച്ചു.

ഒഡീസിയസ് പേടകം
'ഭ്രൂണങ്ങളെ കുട്ടികളായി കരുതണം'; ചര്‍ച്ചയായി അലബാമ സുപ്രീം കോടതി വിധി; ഐവിഎഫ് ചികിത്സയില്‍ ആശങ്ക

ഏഴു ദിവസമാവും ലാന്‍ഡറിനു പ്രവര്‍ത്തിക്കാനാവുക. അതിനു ശേഷം ഒഡീസിയസ് ഇറങ്ങിയ ചന്ദ്ര പ്രദേശം ഇരുട്ടിലേക്കു വീഴും. തുടര്‍ന്ന് ലാന്‍ഡറിലെ സോളാര്‍ പാനലുകള്‍ക്കു പ്രവര്‍ത്തിക്കാനാവില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com