ബസുകള്‍ മാറിക്കയറിയാലും അധിക തുക ഈടാക്കില്ല; അബുദാബിയില്‍ നിരക്ക് ഏകീകരിച്ചു

ഏഴ് ദിവസത്തേക്ക് കാലാവധിയുള്ള ടിക്കറ്റിന് 30 ദിര്‍ഹവും 30 ദിവസത്തെ പാസിന് 95 ദിര്‍ഹവുമാണ് നിരക്ക്
അബുദാബിയില്‍  ബസ് നിരക്ക് ഏകീകരിച്ചു
അബുദാബിയില്‍ ബസ് നിരക്ക് ഏകീകരിച്ചു

അബുദാബി: അബുദാബിയില്‍ പൊതുഗതാഗത സംവിധാനത്തില്‍ പുതിയ ബസ് നിരക്കുകളും പുതിയ ബസ് റൂട്ടുകളും പ്രഖ്യാപിച്ചു. അടിസ്ഥാന നിരക്ക് 2 ദിര്‍ഹവും കിലോമീറ്ററിന് 5 ഫില്‍സും ഈടാക്കും.

ഏഴ് ദിവസത്തേക്ക് കാലാവധിയുള്ള ടിക്കറ്റിന് 30 ദിര്‍ഹവും 30 ദിവസത്തെ പാസിന് 95 ദിര്‍ഹവുമാണ് നിരക്ക്. ബസുകള്‍ മാറിക്കയറുമ്പോള്‍ അധിക നിരക്ക് ഈടാക്കില്ലെന്നതാണ് പരിഷ്‌ക്കരണത്തിലെ പ്രത്യേകത. നഗരങ്ങളും പ്രാന്തപ്രദേശങ്ങളും ഉള്‍പ്പെടുത്തിയാണ് നിരക്ക് ഏകീകരിച്ചത്.

അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) ഇന്ന് മുതല്‍ എല്ലാ ബസ് റൂട്ടുകളും ഒറ്റ സംവിധാനത്തിലേക്ക് സംയോജിപ്പിക്കും. അബുദാബിക്ക് പുറമെ അല്‍ ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങളിലെ നഗരങ്ങളും ഗ്രാമ പ്രദേശങ്ങളും ഉള്‍പ്പെടുത്തി ഐടിസി ശൃംഖല വിപുലീകരിക്കും. മുന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ടിക്കറ്റുകളുടെ വില്‍പന ഫെബ്രുവരി 27 മുതല്‍ നിര്‍ത്തലാക്കിയിരുന്നു.

ഈ തീയതിക്ക് മുമ്പുള്ള ബസ് പാസുകള്‍ ഉള്ള യാത്രക്കാര്‍ക്ക് അവ ഉപയോഗിക്കാന്‍ കഴിയുമെങ്കിലും, ഗ്രാമ പ്രദേശങ്ങളിലെ യാത്രയ്ക്ക് ഈ പാസുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല.

വാര്‍ഷിക പാസ്, വിദ്യാര്‍ഥി പാസ് എന്നിവ തുടരും. 10 വയസ്സിന് താഴെയുള്ളവര്‍ക്ക് ബസില്‍ സൗജന്യ യാത്ര തുടരും. ഉപഭോക്തൃ സൗഹൃദ യാത്രാക്കൂലി ഏര്‍പ്പെടുത്തി സേവനം വിപുലീകരിച്ച് കൂടുതല്‍ പേരെ പൊതുഗതാഗതത്തിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

അബുദാബിയില്‍  ബസ് നിരക്ക് ഏകീകരിച്ചു
'വിശന്നു വലഞ്ഞ ജനങ്ങള്‍ ഭക്ഷ്യവണ്ടികള്‍ കൊള്ളയടിക്കുന്നു'; ഗാസ പട്ടിണിയുടെ വക്കിലെന്ന് യുഎന്‍

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബസുകള്‍ മാറിയാലും ഒറ്റ യാത്രയുടെ തുകയാണ് ഈടാക്കുക. ഒരു ബസില്‍നിന്ന് കാര്‍ഡ് സൈ്വപ് ചെയ്ത് ഇറങ്ങിയ ശേഷം 60 മിനിറ്റിനകം മറ്റൊരു ബസില്‍ കയറിയാലേ ആനുകൂല്യം ലഭിക്കൂ. വിപരീത ദിശയിലേക്ക് മാറരുത്.

പരമാവധി 2 ബസുകള്‍ മാറി കയറാം. അബുദാബി ലിങ്ക്, പൊതുഗതാഗത ബസ് എന്നിവയ്ക്കിടയിലെ മാറ്റത്തിന് വ്യവസ്ഥകള്‍ ബാധകം. ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ഹാഫിലത്ത് കാര്‍ഡ് സൈപ് ചെയ്യണം

കാര്‍ഡ് സൈ്വപ് ചെയ്യാത്തവര്‍ക്ക് പിഴയും ബസിന്റെ യാത്രാ ദൈര്‍ഘ്യമനുസരിച്ചുള്ള തുകയും ഈടാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com