പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

യുഎഇയില്‍ രണ്ടാംഘട്ട സ്വദേശിവല്‍ക്കരണത്തിന് തുടക്കം; നിയമം പാലിക്കാത്തവര്‍ക്ക് കനത്ത പിഴ

തിരഞ്ഞെടുക്കപ്പെട്ട 14 തൊഴില്‍ മേഖലകളിലാണ് സ്വദേശിവല്‍ക്കരണം പാലിക്കേണ്ടത്

അബുദാബി: യുഎഇയില്‍ രണ്ടാംഘട്ട സ്വദേശിവല്‍ക്കരണ പദ്ധതിക്ക് തുടക്കമായി.  20 മുതല്‍ 49 വരെ ജീവനക്കാരുള്ള കമ്പനികളില്‍ 2024, 2025 വര്‍ഷങ്ങളില്‍ ഒരു സ്വദേശിയെ വീതം നിയമിക്കണമെന്നതാണ് പുതിയ നിബന്ധന. 

തെരഞ്ഞെടുക്കപ്പെട്ട 14 തൊഴില്‍ മേഖലകളിലാണ് സ്വദേശിവല്‍ക്കരണം പാലിക്കേണ്ടത്. ഇമാറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗണ്‍സില്‍ പ്രോഗ്രാം (നാഫിസ്) അനുസരിച്ച്  ഐടി, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിര്‍മാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉള്‍പ്പെടെയുള്ള മേഖലകളിലെ 68 പ്രഫഷനല്‍, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കേണ്ടത്.  

ഇതോടെ 2 വര്‍ഷത്തിനകം ഈ വിഭാഗം കമ്പനികളില്‍ മൊത്തം 24,000 സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് 12,000 കമ്പനികള്‍ക്കു നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. 

നിയമലംഘനത്തിന് വന്‍തുക പിഴ സ്വദേശിയെ നിയമിക്കാത്ത ഈ വിഭാഗം സ്ഥാപനങ്ങള്‍ക്ക് വര്‍ഷത്തില്‍ 84,000 ദിര്‍ഹം പിഴ ചുമത്തും. 2025 ഡിസംബറോടെ മൊത്തം 2 യുഎഇ പൗരന്മാര്‍ക്ക് ജോലി നല്‍കാത്ത കമ്പനിക്കുള്ള പിഴ 168,000 ദിര്‍ഹമായി വര്‍ധിക്കും. 

സ്വദേശിവല്‍ക്കരണ മേഖലകള്‍ - ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍സ്, ഫിനാന്‍സ് ആന്റ് ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍, സാങ്കേതിക പ്രവര്‍ത്തനങ്ങള്‍, അഡ്മിനിസ്ട്രേറ്റീവ് ആന്റ് സപ്പോര്‍ട്ട് സര്‍വീസ്
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണവും സാമൂഹിക പ്രവര്‍ത്തനവും, കലയും വിനോദവും, ഖനനവും ക്വാറിയും, പരിവര്‍ത്തന വ്യവസായങ്ങള്‍ നിര്‍മ്മാണം, മൊത്ത-ചില്ലറ വില്‍പന, താഗതവും വെയര്‍ഹൗസുകളും അക്കമഡേഷന്‍ ആന്റ് ഹോസ്പിറ്റാലിറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com