സിംബാബ്‌വേയില്‍ സ്വര്‍ണഖനിയില്‍ അപകടം; 11 തൊഴിലാളികള്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം
സിംബാബ്‌വേയില്‍ സ്വര്‍ണഖനിയില്‍ അകപ്പെട്ട തൊഴലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം/ ചിത്രം എഎഫ്പി
സിംബാബ്‌വേയില്‍ സ്വര്‍ണഖനിയില്‍ അകപ്പെട്ട തൊഴലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം/ ചിത്രം എഎഫ്പി

ഹരാരെ: സിംബാബ്‌വേയില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ കുടുങ്ങി. രാജ്യതലസ്ഥാനമായ ഹരാരെയില്‍ നിന്ന് 270 കിലോമീറ്റര്‍ പടിഞ്ഞാറ് അകലെ റെഡ്വിങ് ഖനിയിലാണ് അപകടം. 

വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ഭൂചലനമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് സിംബാബ്‌വേ ഖനി മന്ത്രാലയം അറിയിച്ചു. ഖനിയില്‍ അപകടമുണ്ടായതായി ഖനിയുടെ ഉടമകളായ മെറ്റലോണ്‍ കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. 

അപകടത്തില്‍പ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാനായി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. 'രക്ഷാപ്രവര്‍ത്തകര്‍ ഇതിനകം പല ശ്രമങ്ങളും നടത്തി. എന്നാല്‍ മണ്ണ് ഉറപ്പുള്ളതല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി നേരിടുന്നു, സ്ഥിതിഗതികള്‍ ഞങ്ങളുടെ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com