ജനാധിപത്യം തുടരണമെന്ന് ഷെയ്‌ക്ക് ഹസീന; ബം​​ഗ്ലാദേശിൽ പോളിങ് തുടങ്ങി, പൊതുതെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് പ്രതിപക്ഷം

പ്രധാന പ്രതിപക്ഷ പാർട്ടിയായ ബം​ഗ്ലാദേശ് നാഷ്‌ണലിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു
ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ക്ക് ഹസീന/ എഎൻഐ
ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ക്ക് ഹസീന/ എഎൻഐ

ധാക്ക: ബം​ഗ്ലാ​ദേശിൽ പൊതു തെരഞ്ഞെടുപ്പ് ആരംഭിച്ചു. പ്രാദേശിക സമയം രാവിലെ എട്ടു മണിയോടെ തുട​ങ്ങിയ പോളിങ് വൈകുന്നേരം നാലു മണി വരെ തുടരും. 299 പാർലമെന്റ് സീറ്റുകളിലേക്ക് രണ്ടായിരത്തോളം സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. പ്രധാന പ്രതിപക്ഷ പാർട്ടിയായ ബം​ഗ്ലാദേശ് നാഷ്‌ണലിസ്റ്റ് പാർട്ടി ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. ഷെയ്‌ക്ക് ഹസീനയുടെ ഭരണത്തിൽ രാജ്യത്ത് സ്വതന്ത്ര തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് ആരോ​പിച്ചാണ് ബഹിഷ്‌കരണം.

എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ അഭാവത്തിൽ തുടർച്ചയായ നാലാം തവണയും അവാമി ലീഗ് നേതാവും പ്രധാനമന്ത്രിയുമായ ഷെയ്‌ക്ക് ഹസീന അധികാരത്തിലെത്തുമെന്നാണ് വിലയിരുത്തൽ.രാജ്യത്ത് ജനാധിപത്യം തുടരണമെന്നും 2009 മുതൽ 2023 വരെ നീണ്ടുന്ന ജനാധിപത്യ സംവിധാനത്തിലാണ് ബംഗ്ലാദേശ് ഇത്രയും നേട്ടമുണ്ടാക്കിയതെന്നും പ്രധാനമന്ത്രി ഷെയ്‌ക്ക് ഹസീന പ്രതികരിച്ചു.

അതേസമയം ബം​ഗ്ലദേശിലെ "നിയമവിരുദ്ധ സർക്കാരിനെതിരെ" പ്രതിപക്ഷം  ശനിയാഴ്‌ച മുതൽ 48 മണിക്കൂർ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. തെരഞ്ഞെടുപ്പ് നടത്തുന്നതിന് സുപ്രീം കോടതി ഡിസംബർ 27ന് തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നൽകിയിരുന്നു. 170 ദശലക്ഷം ജനങ്ങളാണ് ഇന്ന് വിധി എഴുതാൻ പോളിങ് ബൂത്തിലേക്ക് എത്തുന്നത്. നാളെയാണ് വെട്ടെണ്ണൽ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com