ഐഫോണ്‍ നിസാരക്കാരനല്ല!, വിമാനത്തില്‍ നിന്ന് 16,000 അടി താഴേക്ക്, 'പോറല്‍' പോലും പറ്റിയില്ല, അമ്പരപ്പ് 

 യാത്രാമധ്യേ അലാസ്‌ക വിമാനത്തിന്റെ ജനല്‍ ഇളകി തെറിച്ചതിനെ തുടര്‍ന്ന് 16,000 അടി മുകളില്‍ നിന്ന് താഴേക്ക് പതിച്ച ഐഫോണ്‍ പ്രവര്‍ത്തനക്ഷമം
എക്സിൽ പങ്കുവെച്ച ചിത്രം
എക്സിൽ പങ്കുവെച്ച ചിത്രം

ന്യൂയോര്‍ക്ക്:  യാത്രാമധ്യേ അലാസ്‌ക വിമാനത്തിന്റെ ജനല്‍ ഇളകി തെറിച്ചതിനെ തുടര്‍ന്ന് 16,000 അടി മുകളില്‍ നിന്ന് താഴേക്ക് പതിച്ച ഐഫോണ്‍ പ്രവര്‍ത്തനക്ഷമം. വിന്‍ഡോ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്ത യാത്രക്കാരന്റെ ഐഫോണ്‍ ആണ് മറ്റു സാധനസാമഗ്രികള്‍ക്കൊപ്പം താഴേക്ക് വീണത്. ഐഫോണിന് യാതൊരുവിധ കേടുപാടുകളും സംഭവിച്ചില്ല എന്ന കാര്യം ഫോട്ടോ സഹിതമുള്ള കുറിപ്പിലാണ് പങ്കുവെച്ചത്.

എന്നാല്‍ ഏത് മോഡല്‍ ഐഫോണ്‍ ആണ് എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.  ചിത്രത്തില്‍ നിന്ന് ഐഫോണ്‍ 14, അല്ലെങ്കില്‍ ഐഫോണ്‍ 15 പ്രോ ആകാമെന്നാണ് പ്രാഥമിക നിഗമനം. സീനാഥന്‍ ബേറ്റ്‌സ് എന്ന എക്‌സ് ഹാന്‍ഡില്‍ നിന്നാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

റോഡില്‍ നിന്നാണ് ഐഫോണ്‍ കിട്ടിയത് എന്നാണ് കുറിപ്പില്‍ പറയുന്നത്. 'ഇപ്പോഴും ഫോണ്‍ എയര്‍പ്ലെയിന്‍ മോഡിലാണ്. പകുതി ബാറ്ററി ഇപ്പോഴുമുണ്ട്. 16000 അടി മുകളില്‍ നിന്ന് താഴേക്ക് പതിച്ച ഐഫോണിന് യാതൊരുവിധ കേടുപാടുകളും ഇല്ല'- സീനാഥന്‍ ബേറ്റ്‌സ് കുറിച്ചു. അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തില്‍ കിട്ടുന്ന രണ്ടാമത്തെ ഐഫോണ്‍ ആണിതെന്നാണ് അവര്‍ നല്‍കിയ മറുപടിയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസമാണ് ജനല്‍ ഇളകി തെറിച്ചതിനെ തുടര്‍ന്ന് അലാസ്‌ക വിമാനം അടിയന്തരമായി നിലത്തിറക്കിയത്. പറന്നുയര്‍ന്ന ഉടനെയാണ് ജനല്‍ ഇളകി തെറിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

അമേരിക്കയിലെ പോര്‍ട്ട്ലാന്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. അലാസ്‌ക എയര്‍ലൈന്‍സിന്റെ 737-9 MAX ബോയിങ് വിമാനത്തിന്റെ ജനലാണ് വലിയ ശബ്ദത്തോടെ ഇളകി തെറിച്ചത്. വിമാനത്തിന്റെ പിന്‍ഭാഗത്തെ മിഡ് ക്യാബിന്‍ എക്സിറ്റ് ഡോര്‍ ആണ് ഇളകിത്തെറിച്ചത്. 16,000 അടിയിലെത്തിയപ്പോള്‍ വിമാനത്തിന്റെ ജനല്‍ വലിയ ശബ്ദത്തോടെ ഇളകി തെറിക്കുകയായിരുന്നു. ഇതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. വിമാനത്തില്‍ 171 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com