പ്രവാസികള്‍ക്ക് വായ്പ അനുവദിക്കുന്നതില്‍ പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി കുവൈറ്റ് 

വായ്പ യോഗ്യതയുള്ള തൊഴില്‍ വിഭാഗങ്ങളുടെ പട്ടിക ചുരുക്കിയാണ് നിയന്ത്രണങ്ങള്‍ അധികൃതര്‍ കര്‍ശനമാക്കിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് വായ്പ അനുവദിക്കുന്നതില്‍ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്ന് കുവൈറ്റ് ബാങ്കുകള്‍. വായ്പ യോഗ്യതയുള്ള തൊഴില്‍ വിഭാഗങ്ങളുടെ പട്ടിക ചുരുക്കിയാണ് നിയന്ത്രണങ്ങള്‍ അധികൃതര്‍ കര്‍ശനമാക്കിയത്.

ഉയര്‍ന്ന നിലവാരമുള്ള ക്രെഡിറ്റ് റെക്കോര്‍ഡ്, ജോലി സ്ഥിരത, ശമ്പളം, സേവനാന്തര ആനുകൂല്യം എന്നിവ പരിഗണിച്ചാകും വായ്പ നല്‍കുക. കുറഞ്ഞ വരുമാനമുള്ളവര്‍ക്കും പ്രതിമാസം 600 ദിനാറില്‍ താഴെ ശമ്പളമുള്ളവര്‍ക്കും ഇനി ബാങ്കുകള്‍ വായ്പ നല്‍കില്ല, നോണ്‍-ലിസ്റ്റഡ് കമ്പനികള്‍ ജോലി ചെയ്യുന്നവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയ തസ്തികയില്‍ ജോലി ചെയ്യുന്നവരെ ഉള്‍പ്പെടുത്തി വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയാണ് മുന്‍ഗണനാ ലിസ്റ്റ് പുതുക്കിയത്. 

സ്വദേശിവല്‍ക്കരണത്തിന് സാധ്യതയില്ലാത്ത തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കും വായ്പ ലഭിക്കും. കുവൈറ്റില്‍ 10 വര്‍ഷത്തെ സേവനവും കുറഞ്ഞത് 1250 ദിനാര്‍ ശമ്പളവും ഉള്ള വിദേശികള്‍ക്ക് വായ്പ 25,000 ദിനാറാക്കി പരിമിതപ്പെടുത്തി. 55 വയസ്സിനു മുകളിലുള്ളവര്‍ക്ക് കര്‍ശന നിബന്ധനകളോടെ വായ്പ അനുവദിക്കും. 

കഴിഞ്ഞ വര്‍ഷം, മിക്ക ബാങ്കുകളും സര്‍ക്കാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് പുതിയ വായ്പകള്‍ നല്‍കുന്നതില്‍ വിമുഖത കാണിച്ചതായും റിപ്പോര്‍ട്ടുണ്ട്. 2023-ല്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്ന പ്രവാസികളുടെ എണ്ണത്തിലെ കുറവാണ് ബാങ്കുകള്‍ വായ്പ നല്‍കുന്നത് കുറച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com