ഐസ്‌ലാന്‍ഡില്‍ അഗ്നിപര്‍വത സ്‌ഫോടനം; ലാവ ഒഴുകി റോഡുകള്‍ തകര്‍ന്നു, വീടുകള്‍ക്ക് തീ പിടിച്ചു

ഞായറാഴ്ച പുലര്‍ച്ചെയാണ് റെയ്ക്ജാന്‍സ് ഉപദ്വീപിലെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് നഗരത്തിലേക്ക് ലാവ ഒഴുകിയത്. 
അഗ്നിപര്‍വതം പൊട്ടുന്നു/ ഫോട്ടോ: എഎഫ്പി
അഗ്നിപര്‍വതം പൊട്ടുന്നു/ ഫോട്ടോ: എഎഫ്പി

റെയ്കവിക്: ഐസ്‌ലാന്‍ഡില്‍ രണ്ട് അഗ്‌നിപര്‍വത സ്‌ഫോടനങ്ങളുണ്ടായതിനെത്തുടര്‍ന്ന് ഗ്രിന്‍ഡാവിക് നഗരത്തിലേക്ക് ലാവ ഒഴുകി. നഗരത്തില്‍ നിരവധി വീടുകള്‍ക്ക് തീപിടിച്ചു. 

ഞായറാഴ്ച പുലര്‍ച്ചെയാണ് റെയ്ക്ജാന്‍സ് ഉപദ്വീപിലെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് നഗരത്തിലേക്ക് ലാവ ഒഴുകിയത്. 
നഗരത്തിലെ മുഴുവന്‍ ആളുകളേയും ഒഴിപ്പിച്ചിരിക്കുകയാണ്. ഡിസംബറില്‍ ഉണ്ടായ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് പ്രതിരോധ മതിലുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ചില സ്ഥലങ്ങളിലെ പ്രതിരോധം മറികടന്നാണ് ലാവ ഗിന്‍ഡാവിക് നഗരത്തിലേക്ക് ഒഴുകിയത്.

നഗരത്തിലേക്കുള്ള പ്രധാന റോഡ് ലാവ ഒഴുകിയതിനാല്‍ തകര്‍ന്നു. ഈ പ്രതിസന്ധിയെ ഒരുമിച്ച് തരണം ചെയ്യണമെന്നും വീടുകളില്‍ താമസിക്കാന്‍ കഴിയാത്തവരോട് കരുണ കാണിക്കണമെന്നും ഐസ്‌ലന്റ് പ്രസിഡന്റ് പറഞ്ഞു. സ്ഥിതിഗതികള്‍ ശാന്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും എന്തും സംഭവിക്കാമെന്നതിനാല്‍ കരുതല്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com