700 കാറുകള്‍, പെന്റഗണിന്റെ മൂന്നിരട്ടി വലിപ്പമുള്ള 4000 കോടിയുടെ കൊട്ടാരം, എട്ടു ജെറ്റുകള്‍; ലോകത്തെ സമ്പന്ന രാജകുടുംബത്തിന്റെ വിശേഷങ്ങള്‍

ദുബൈയിലെ അല്‍ നഹ്യാന്‍ രാജകുടുംബത്തിന് 4,078 കോടിയുടെ കൊട്ടാരവും എട്ടു പ്രൈവറ്റ് ജെറ്റുകളും 700 കാറുകളും സ്വന്തമായി ഉണ്ടെന്ന് റിപ്പോര്‍ട്ട്
ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി, ഫയല്‍
ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി, ഫയല്‍

ദുബൈ: ദുബൈയിലെ അല്‍ നഹ്യാന്‍ രാജകുടുംബത്തിന് 4,078 കോടിയുടെ കൊട്ടാരവും എട്ടു പ്രൈവറ്റ് ജെറ്റുകളും 700 കാറുകളും സ്വന്തമായി ഉണ്ടെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ഫുട്‌ബോള്‍ ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമസ്ഥരായ അല്‍ നഹ്യാന്‍ രാജകുടുംബം ലോകത്തെ ഏറ്റവും സമ്പത്തുള്ള കുടുംബമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിലവില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് കുടുംബത്തെ നയിക്കുന്നത്. 4,078 കോടി മൂല്യം വരുന്ന കൊട്ടാരത്തിന്റെ വലിപ്പം അമേരിക്കയിലെ പെന്റഗണ്‍ മൂന്നെണ്ണം ചേര്‍ത്തുവയ്ക്കുന്നതിന് തുല്യം വരും. ലോകത്തെ മൊത്തം എണ്ണ സമ്പത്തിന്റെ ആറുശതമാനം അല്‍ നഹ്യാന്‍ കുടുംബമാണ് കൈകാര്യം ചെയ്യുന്നത്. നിരവധി പ്രമുഖ കമ്പനികളില്‍ കുടുംബത്തിന് ഓഹരി പങ്കാളിത്തം ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. സ്‌പേസ് എക്‌സ് മുതല്‍ സൗന്ദര്യവര്‍ധക ഉല്‍പ്പന്ന ബ്രാന്‍ഡ് ആയ ഫെന്റിയില്‍ വരെ നിക്ഷേപമുണ്ട്. 

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇളയ സഹോദരനാണ് കാറുകളുടെ കളക്ഷന്‍. ലോകത്തെ വലിയ എസ് യുവി അടക്കം 700 കാറുകളാണ് സ്വന്തമായി ഉള്ളത്. ഇതില്‍ ലംബോര്‍ഗിനി, ബെന്‍സ്, ഫെറാരി മോഡലുകളും ഉള്‍പ്പെടുന്നു.

അബുദാബിയിലെ കൊട്ടാരത്തിലാണ് കുടുംബം കഴിയുന്നത്. 94 ഏക്കറിലാണ് കൊട്ടാരം പരന്നുകിടക്കുന്നത്. വലിയ താഴികക്കുടങ്ങളുള്ള കൊട്ടാരത്തില്‍ 350,000 ക്രിസ്റ്റലുകള്‍ പതിപ്പിച്ചിട്ടുണ്ട്. യുഎഇ കൂടാതെ, പാരീസിലും ലണ്ടനിലും ഉള്‍പ്പെടെ ലോകമെമ്പാടും ആഡംബര സ്വത്തുക്കളുണ്ട്.

2008ലാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ അബുദാബി യുണൈറ്റഡ് ഗ്രൂപ്പ്, യുകെ ഫുട്‌ബോള്‍ ടീമായ മാഞ്ചസ്റ്റര്‍ സിറ്റിയെ  2,122 കോടിക്ക് വാങ്ങിയത്. മാഞ്ചസ്റ്റര്‍ സിറ്റി, മുംബൈ സിറ്റി, മെല്‍ബണ്‍ സിറ്റി, ന്യൂയോര്‍ക്ക് സിറ്റി ഫുട്‌ബോള്‍ ക്ലബ്ബുകള്‍ എന്നിവ നടത്തുന്ന സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ 81 ശതമാനവും കമ്പനിയുടെ ഉടമസ്ഥതയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com