ചന്ദ്രനെ തൊട്ട് ജപ്പാൻ; സോഫ്‌റ്റ് ലാൻഡ് ചെയ്യുന്ന അ‍ഞ്ചാമത്തെ രാജ്യം

2023 സെ​പ്റ്റം​ബ​ർ ആ​റി​നാ​ണ് എ​ച്ച്-​ഐ​ഐഎ 202 റോ​ക്ക​റ്റി​ൽ സ്‍ലിം വിക്ഷേപിച്ചത്
ചന്ദ്രനിൽ സോഫ്‌റ്റ് ലാൻഡ് ചെയ്‌ത് സ്‌ലിം/എക്‌സ്
ചന്ദ്രനിൽ സോഫ്‌റ്റ് ലാൻഡ് ചെയ്‌ത് സ്‌ലിം/എക്‌സ്

ടോക്കിയോ: ജപ്പാന്റെ സ്മാ​ർ​ട്ട് ലാ​ൻ​ഡ​ർ ഫോ​ർ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റി​ങ് മൂ​ൺ (സ്‍ലിം) ചന്ദ്രനിൽ സോഫ്‌റ്റ് ലാൻഡ് ചെയ്‌തു. ചന്ദ്രനിലെ കടൽ എന്ന് വിശേഷിപ്പിക്കുന്ന മെയർ നെക്ടാരിസിനരികെയാണ് പേടകം ഇറക്കിയത്. ഇതോടെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ.

അമേരിക്ക, സോവിയന്‍റ് യൂണിയൻ, ഇന്ത്യ, ചൈന എന്നിവയാണ് മുമ്പ് ച​ന്ദ്ര​നി​ൽ മൃ​ദു​വി​റ​ക്കം ന​ട​ത്തു​ന്ന മറ്റ് രാ​ജ്യ​ങ്ങൾ. 2023 സെ​പ്റ്റം​ബ​ർ ആ​റി​നാ​ണ് എ​ച്ച്-​ഐ​ഐഎ 202 റോ​ക്ക​റ്റി​ൽ സ്‍ലിം വിക്ഷേപിച്ചത്.

നേ​രി​ട്ട് ച​ന്ദ്ര​നി​ലേ​ക്ക് പ​റ​ക്കു​ന്നതിന് പകരം ചാ​ന്ദ്ര​വാ​ഹ​ന​ത്തോ​ടൊ​പ്പം റോ​ക്ക​റ്റി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന ഒ​രു ബ​ഹി​രാ​കാ​ശ ടെ​ലി​സ്കോ​പി​നെ ശൂ​ന്യാ​കാ​ശ​ത്ത് സ്ഥാ​പി​ച്ചു. തു​ട​ർ​ന്നാ​ണ് ച​ന്ദ്ര​ന്റെ ഭ്ര​മ​ണ​പ​ഥം ല​ക്ഷ്യ​മാ​ക്കി സ്‍ലിം കു​തി​ച്ച​ത്. ജ​നു​വ​രി 14ന് ​ചാ​ന്ദ്ര​ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​യ ‘സ്‍ലിം’ ക​ഴി​ഞ്ഞ​ ദി​വ​സം താ​ഴ്ന്നു​ പ​റ​ക്കാ​ൻ ആ​രം​ഭി​ച്ചിരുന്നു. ജപ്പാന്‍റെ അടുത്ത ദൗത്യം ഇസ്രോയുമായി ചേര്‍ന്ന് നടത്തുന്ന ലൂപക്സ് ആണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com