ആറു യാത്രക്കാരുമായി പോയ റഷ്യന്‍ വിമാനം അഫ്ഗാനില്‍ കാണാനില്ല;  തകര്‍ന്നത് ഇന്ത്യന്‍ വിമാനമല്ലെന്ന് ഡിജിസിഎ

റഷ്യയില്‍ രജിസ്റ്റര്‍ ചെയ്ത ഫ്രഞ്ച് നിര്‍മ്മിതമായ ദസ്സൗള്‍ട്ട് ഫാല്‍ക്കന്‍ 10 ജെറ്റ് വിമാനമാണ് കാണാതായത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കാബുള്‍: അഫ്ഗാനിസ്ഥാനിലെ ടോപ്ഖാന മലനിരകളില്‍ തകര്‍ന്നു വീണത് ഇന്ത്യന്‍ വിമാനമല്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേന്‍ വ്യക്തമാക്കി. മൊറോക്കയില്‍ രജിസ്റ്റര്‍ ചെയ്ത ഡിഎഫ് 10 എയര്‍ക്രാഫ്റ്റാണ് തകര്‍ന്നു വീണത്. വിമാനത്തില്‍ ഇന്ത്യാക്കാര്‍ ഉള്ളതായി വിവരം ലഭിച്ചിട്ടില്ലെന്നും വ്യോമയാനമന്ത്രാലയം അറിയിച്ചു. 

അതിനിടെ ആറു യാത്രക്കാരുമായി പോയ റഷ്യന്‍ ചാര്‍ട്ടര്‍ ചെറുവിമാനം അഫ്ഗാനിസ്ഥാനില്‍ വെച്ച് കാണാതായതായി റഷ്യന്‍ വ്യോമയാന വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് മുതല്‍ വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായെന്നും കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണെന്നും റഷ്യയുടെ ഏവിയേഷന്‍ വാച്ച് ഡോഗ് റൊസാവിയാറ്റ്സിയ വ്യക്തമാക്കി.

റഷ്യയില്‍ രജിസ്റ്റര്‍ ചെയ്ത ഫ്രഞ്ച് നിര്‍മ്മിതമായ ദസ്സൗള്‍ട്ട് ഫാല്‍ക്കന്‍ 10 ജെറ്റ് വിമാനമാണ് കാണാതായത്. ഇന്ത്യയില്‍ നിന്നും ഉസ്‌ബെക്കിസ്ഥാന്‍ വഴി മോസ്‌കോയിലേക്ക് പോയ വിമാനമാണ് കാണാതായത്. നാലു ജീവനക്കാര്‍ ഉള്‍പ്പെടെ ആറുപേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നും റഷ്യന്‍ ഏവിയേഷന്‍ അധികൃതരെ ഉദ്ധരിച്ച് ദി ഡോണ്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com